തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങളിലും ആരോപണങ്ങളിലും പ്രതികരണവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ സ്ഥാപകരിലൊരാളും ബിസിനസുകാരനുമായ ലളിത് മോദി. തെറ്റായ ടാഗിംഗ് നടത്തിയതിനു പോലും താന്‍ പരിഹാസത്തിന് ഇരയാവുകയാണ്. പിടികിട്ടാപ്പുള്ളിയെന്നാണു നിങ്ങളെന്നെ വിളിക്കുന്നതെന്നും ഏതു കോടതിയാണ് എന്നെ കുറ്റവാളിയാക്കിയതെന്നു പറയാമോ എന്നും ലളിത് മോദി ചോദിക്കുന്നു.
‘തെറ്റായ ടാഗിംഗ് സംഭവിച്ചതിനൊക്കെ എന്തിനാണ് മാധ്യമങ്ങള്‍ എന്നെ പരിഹസിക്കുന്നത്. ആര്‍ക്കെങ്കിലും വിശദീകരിക്കാമോ? ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ചിത്രങ്ങളാണു കൃത്യമായ ടാഗോടെ ഇട്ടത്. നമ്മളിപ്പോഴും മധ്യകാലഘട്ടത്തിലാണു ജീവിക്കുന്നതെന്നു തോന്നുന്നു. അതാണ് രണ്ടു പേര്‍ക്കു സുഹൃത്തുക്കളായിരിക്കാനും സമയം നല്ലതാണെങ്കില്‍ ചില മായാജാലങ്ങള്‍ സംഭവിക്കാനും അനുവദിക്കാതിരിക്കുന്നത്.’
‘എന്നെയൊരു പിടികിട്ടാപ്പുള്ളിയെന്നു വിളിക്കുന്നതു ഞാന്‍ ശ്രദ്ധിക്കുമെന്നു കരുതുന്നുണ്ടോ, ഇല്ല. വജ്രക്കരണ്ടിയുമായി ജനിച്ചയാളാണു ഞാന്‍, എനിക്ക് കോഴയിടപാട് നടത്തേണ്ട കാര്യമില്ല. അതു ചെയ്യുകയുമില്ല.’
‘ഞാന്‍ ബിസിസിഐയുടെ ഭാഗമാകുമ്പോള്‍ 40 കോടിയായിരുന്നു ബാങ്കിലുണ്ടായത്. എന്നാല്‍ എന്നെ വിലക്കുമ്പോള്‍ 47,680 കോടിയാണു ബാങ്കില്‍ ഉണ്ടായിരുന്നത്. അതും ഒരു കോമാളിയുടേയും സഹായമില്ലാതെ ഉണ്ടാക്കിയതാണ്” ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബോളിവുഡ് നടി സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും കഴിഞ്ഞദിവസമാണ് ലളിത് മോദി ട്വീറ്റ് ചെയ്തത്. മാലദ്വീപിലും സാര്‍ഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.
47കാരിയായ സുസ്മിതാ സെന്‍ 1994ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയ വ്യക്തിയാണ്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
View this post on InstagramRead more