അവൻ ടീമിൽ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം, ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്നെ വലിയ സുകൃതം: രാഹുൽ ദ്രാവിഡ്

മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിക്കുകയും 37 കാരനായ രോഹിതിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തൻ്റെ പദവിയാണെന്നും പറയുകയും ചെയ്തിരിക്കുകയാണ്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ സമീപകാലത്തെട്ടവും സ്ഥിരതയോടെ ഇന്ത്യക്കായി പ്രകടനം നടത്തിയ ആളാണ് രോഹിത്. ഏകദിനത്തിലും ടി20യിലുമായി 14,846 റൺസും മൂന്ന് ഇരട്ട സെഞ്ചുറികളും 33 സെഞ്ചുറികളും 87 അർധസെഞ്ചുറികളും രോഹിത് നേടിയിട്ടുണ്ട്. കൂടാതെ രണ്ട് തവണ ഐസിസി ടി20 ലോകകപ്പും (2007, 2024) ഐസിസി ചാമ്പ്യൻസ് ട്രോഫി (2013 ) ജേതാവുമാണ് രോഹിത്. ടി 20 കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം ഈ അടുത്ത് സ്വന്തമാക്കി.

ഇന്ത്യയുടെ ടി20 നായകൻ എന്ന നിലയിലുള്ള രോഹിതിൻ്റെ പ്രകടനം അവിസ്മരണീയമായിരുന്നു. 62 മത്സരങ്ങളിൽ നിന്ന് 49 വിജയങ്ങളോടെ ഏറ്റവും കൂടുതൽ ടി 20 മത്സരങ്ങൾ ജയിച്ച കണക്കിൽ ധോണിയെ മറികടന്നു. 72 മത്സരങ്ങളിൽ നിന്ന് 41 വിജയങ്ങളാണ് ധോണി നേടിയത്. 11 വർഷത്തെ ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാർബഡോസിൽ നടന്ന ഫൈനലിൽ ആവേശകരമായ വിജയത്തിന് ശേഷം രോഹിത്ഇ ന്ത്യയെ അദ്ദേഹം ഐസിസി ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ, രോഹിത് ശർമ്മ ഒരു മികച്ച നേതാവാണെന്ന് ദ്രാവിഡ് പറഞ്ഞു.

“രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ രണ്ടര വർഷത്തിനുള്ളിൽ, അദ്ദേഹം ഒരു മികച്ച നേതാവാണെന്ന് ഞാൻ ഉറപ്പിച്ചു. ആളുകൾ അവനിലേക്ക് ശരിക്കും ആകർഷിച്ചു അത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നു.ബുംറയും കോഹ്‌ലിയും അടക്കം ഒരുപാട് സൂപ്പർതാരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ കളിച്ചു. എന്നാൽ അവർക്ക് തമ്മിൽ പ്രശ്നങ്ങൾ ഇല്ല, ഈഗോ ഇല്ല, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും രോഹിത്തിനായി ” ദ്രാവിഡ് പറഞ്ഞു.

വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ കളിക്കാർ വളരെ എളിമയുള്ളവരാണെന്നും അവർക്ക് ഈഗോ ഉണ്ടെന്നുള്ള ആളുകളുടെ പറച്ചിൽ മണ്ടത്തരം ആണെന്നും ദ്രാവിഡ് പറഞ്ഞു.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്