2019 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഞങ്ങളെ തോൽപ്പിക്കുമ്പോൾ ഞാൻ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർക്കുമായിരുന്നു: ഷഹീൻ ഷാ അഫ്രീദി

ഇന്ത്യക്കെതിരായ 2019 ലോകകപ്പ് മത്സരത്തിൽ തന്നെ ഒഴിവാക്കിയത് ശരിക്കും നിരാശപെടുത്തിയെന്ന് പറയുകായാണ് ഷഹീൻ ഷാ അഫ്രീദി. മത്സരത്തിന്റെ തലേന്ന് വരെ താൻ ടീമിന്റെ ഭാഗം ആകുമെന്നാണ് കരുതിയതെന്നും എന്നാൽ ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി പോയെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 89 റൺസിനാണ് തകർത്തെറിഞ്ഞത്.

അവസാന മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ഹസൻ അലി എന്നിവരടങ്ങിയ പേസ് ആക്രമണമാണ് പാകിസ്ഥാൻ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്ററിൽ ഇന്ത്യ 50 ഓവറിൽ 336 റൺസ് നേടിയപ്പോൾ ഈ തീരുമാനം മോശമായി തന്നെ തോന്നി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 89 റൺസിന് പരാജയപെടുക ആയിരുന്നു. ഫഖർ സമന്റെ അർധസെഞ്ചുറിയും ബാബർ അസമുമായുള്ള കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാൻ ഇന്നിങ്സിന്റെ ആകെയുള്ള ഹൈലൈറ്റ്.

ESPN Cricinfo-യ്ക്ക് നൽകിയ അഭിമുഖത്തിൽ, ടീമിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെ അംഗീകരിച്ചുകൊണ്ട് തന്റെ നിരാശയെക്കുറിച്ച് അഫ്രീദി തുറന്നുപറഞ്ഞു.

“അവർ എന്നെ തിരഞ്ഞെടുക്കാത്ത ഇന്ത്യയ്‌ക്കെതിരായ മത്സരം ഞാൻ ഓർക്കുന്നു. തലേദിവസം രാത്രി ഞാൻ സ്ക്വാഡിൽ അംഗമായിരുന്നു. ടോസിന്റെ സമയമായപ്പോൾ ഞാൻ പെട്ടെന്ന് പുറത്തായി. അവർ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച ടീമിനെ തന്നെയാണ്. തീർച്ചയായും, കളി നഷ്ടമായത് വലിയ നിരാശയുണ്ടാക്കി, ”അദ്ദേഹം പറഞ്ഞു.

“അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ ഞാൻ ടീമിൽ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ എന്നെ ഒഴിവാക്കി. എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷെ ഞാൻ ടീമിന്റെ തീരുമാനം അംഗീകരിച്ചു. അതായിരുന്നു അപ്പോൾ വേണ്ടത്. വ്യക്തിഗത മികവിനേക്കാൾ ടീം എന്ന നിലയിലാണ് ഞാൻ പ്രാധാന്യം നൽകിയിരുന്നത്”അഫ്രീദി കൂട്ടിച്ചേർത്തു.

എന്തായാലും ആ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് ഏകദേശം പുറത്തായി, തൊട്ടടുത്ത മത്സരത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

“ബംഗ്ലാദേശിനെതിരെ ബൗൾ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങൾ പുറത്തായിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും, നിങ്ങൾ പാകിസ്ഥാനെ പ്രതിനിധീകരിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാ ഗെയിമുകളും-ആദ്യത്തെയോ അവസാനത്തെയോ, വലിയ ടീമിനെയോ ചെറിയ ടീമിനെയോ-അത് ചാമ്പ്യൻഷിപ്പ് പോലെ പരിഗണിക്കണം. ആ ബംഗ്ലാദേശ് ഗെയിം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഞങ്ങൾ അന്തസായി കളിച്ചെന്ന് കാണിച്ച് കൊടുക്കണമായിരുന്നു ”അദ്ദേഹം പറഞ്ഞു.

ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് അസംഭവ്യമായ വിജയ മാർജിൻ ആവശ്യമായിരുന്നു. അവർ 50 ഓവറിൽ ആകെ 315 റൺസ് അടിച്ചെടുത്തു, അഫ്രീദിയുടെ അസാധാരണമായ ആറ് വിക്കറ്റ് നേട്ടത്തിൽ അവർ ബംഗ്ലാദേശിനെ 221 റൺസിന് പുറത്താക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം