ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ലസിത് മലിംഗയെ മറക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് കഴിയില്ല. പെർഫെക്ട് യോർക്കറിന്റെ പര്യായമായ താരം സൃഷ്ടിച്ച ഓളമൊന്നും പിന്നീട് ലോക ക്രിക്കറ്റിൽ തന്നെ ഒരു ബൗളർക്കും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ രാജസ്ഥാൻ ടീമിന്റെ പരിശീലകനായ താരം നായകൻ സഞ്ജുവിന് ബൗൾ എറിഞ്ഞു കൊടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
സഞ്ജുവിനെതിരെ ബോൾ ചെയ്യുന്നതിനിടെ ‘ഇനി യോർക്കർ പരീക്ഷിക്കട്ടെ’യെന്ന് മലിംഗ സഞ്ജുവിനോടു ചോദിക്കുന്നുണ്ട്. ‘എന്തും എറിയാ’മെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. മലിംഗയുടെ ഒരു ഓവർ പൂർണമായി സഞ്ജു വിജയകരമായി നേരിടുന്നത് വിഡിയോയിലുണ്ട്.
ഈ പ്രായത്തിലും മലിംഗയുടെ കൂർമതയെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്തിനാണ് വിരമിച്ചത്, ഈ സീസണിൽ കൂടെ തുടരാൻ പാടില്ലായിരുന്നു തുടങ്ങിയ കമന്റുകളും നിറയ്‌ക്കുന്നുണ്ട്. മലിംഗയെ പോലെ ഒരു താരത്തെ നെറ്റ്സിൽ നേരിട്ടാൽ ലോകത്തെ ഏത് കൊമ്പനെയും നേരിടാൻ പറ്റുമെന്നാണ് ആരാധകർ പറയുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയാണ് രാജസ്ഥാന്റെ എതിരാളികൾ.