കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാമത്തെ ഐപിഎൽ ട്രോഫി നേടി കൊടുത്ത ക്യാപ്റ്റനാണ് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മന്റ് അവരുടെ ക്യാപ്റ്റൻ ആയ ശ്രേയസിനെ നിലനിർത്തിയിരുന്നില്ല. ഇത് താരത്തിന് ഷോക്ക് ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നോട് ചെയ്യ്ത പ്രവർത്തി എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:
” ഐപിഎൽ 2024 തന്നെ സംബന്ധിച്ചടത്തോളം മികച്ച ഒരു വർഷമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പ് സ്വന്തമാക്കാൻ കഴിഞ്ഞു. കൊൽക്കത്തയുടെ ആരാധക പിന്തുണയും വലുതാണ്. കൊൽക്കത്തയിലെ ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ഐപിഎൽ 2024ന് ശേഷം ടീം മാനേജ്മെന്റ് തന്നോട് സംസാരിച്ചിരുന്നു”
ശ്രേയസ് അയ്യർ തുടർന്നു
“എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അത്ഭുതപ്പെട്ടു. ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിക്കുകയായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.