"അവന്മാർ എന്നോട് കാണിച്ച പരിപാടി ഞാൻ ഒരിക്കലും മറക്കില്ല"; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തുറന്നടിച്ച് ശ്രേയസ് അയ്യർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാമത്തെ ഐപിഎൽ ട്രോഫി നേടി കൊടുത്ത ക്യാപ്റ്റനാണ് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മന്റ് അവരുടെ ക്യാപ്റ്റൻ ആയ ശ്രേയസിനെ നിലനിർത്തിയിരുന്നില്ല. ഇത് താരത്തിന് ഷോക്ക് ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നോട് ചെയ്യ്ത പ്രവർത്തി എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” ഐപിഎൽ 2024 തന്നെ സംബന്ധിച്ചടത്തോളം മികച്ച ഒരു വർഷമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പ് സ്വന്തമാക്കാൻ കഴിഞ്ഞു. കൊൽക്കത്തയുടെ ആരാധക പിന്തുണയും വലുതാണ്. കൊൽക്കത്തയിലെ ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ഐപിഎൽ 2024ന് ശേഷം ടീം മാനേജ്മെന്റ് തന്നോട് സംസാരിച്ചിരുന്നു”

ശ്രേയസ് അയ്യർ തുടർന്നു

“എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അത്ഭുതപ്പെട്ടു. ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിക്കുകയായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?