2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ ധോണി ചെയ്ത പ്രവർത്തി എനിക്ക് ഒരിക്കലും മറക്കാനാവില്ല; വമ്പൻ വെളിപ്പെടുത്തലുമായി ആർ അശ്വിൻ

2013 ഇൽ ലോർഡ്‌സിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയും ഫൈനലിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായത് ഇന്ത്യയായിരുന്നു. എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആ നേട്ടം കൈവരിച്ചത്. അന്നത്തെ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞത് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു.

ധോണി അവസാന ഓവർ എറിയാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നെന്നും, ഒരു ബാറ്റ്സ്മാൻ പോയിന്റ് ഓഫ് വ്യൂവിൽ ചിന്തിച്ച് ഏത് തരം ബോള് ചെയ്യണം എന്ന് തനിക്ക് നിർദേശം തന്നിരുന്നുവെന്നും, പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് മഹി ഭായ് എന്റെ അടുത്ത വന്നു ഓവർ ദി സ്റ്റമ്പ്‌സിലേക്ക് എറിയരുതെന്നു നിർദേശം തന്നിരുന്നു. ആ സമയത്ത് ജോനാഥൻ ട്രോട്ട് ആണ് ബാറ്റ് ചെയ്യ്തത്. അദ്ദേഹം ലെഗ് സൈഡിലേക്ക് അടിക്കാനാണ് നിന്നത്. എന്നോട് ഓവർ ദി വിക്കറ്റ് എറിയാൻ ധോണി ഭായ് പറഞ്ഞു. ബോൾ സ്പിൻ ചെയ്യ്താൽ സ്റ്റമ്പ് തെറിക്കും. എനിക്ക് ഇപ്പോഴും അറിയില്ല ധോണി ഭായ് എങ്ങനെയാണ് ഇതൊക്കെ പ്രവചിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ വിഷൻ അപാരം തന്നെ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

Latest Stories

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന