ഇതൊന്നും ഞാൻ പൊറുക്കില്ല, മര്യാദക്ക് ആണെങ്കിൽ നിനക്ക് കൊള്ളാം; ആകാശ് ദീപിനോട് കട്ട കലിപ്പിൽ രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ കൂറ്റൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്ഡസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിനം 234 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്.

158ന് നാലെന്ന നിലയിൽ നാലാംദിനം ആരംഭിച്ച ബംഗ്ലാദേശിനായി ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും ഷക്കീബ് അൽ ഹസനും പിടിച്ചുനിന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം നടത്തിയെങ്കിലും അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 89 പന്തിൽ 61 റൺസാണ് നജ്മുൽ ഹുസൈൻ നേടിയത്. 56 പന്തിൽ 25 റൺസോടെ ഷാക്കിബ് പുറത്തായി. അധികം താമസിപ്പിക്കാതെ ബാക്കി വിക്കറ്റുകളും വേഗം വീണു. നേരത്തേ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ 376 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ 149 റൺസെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും ബംഗ്ലാദേശിനെ എത്രയും വേഗം പുറത്താക്കാൻ പരമാവധി ശ്രമിച്ചപ്പോൾ, ആകാശ് ദീപിൻ്റെ മോശം ഫീൽഡിംഗ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ച ഒരു സംഭവം ഇന്നത്തെ മത്സരത്തിൽ ഉണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പോകുകയാണ്. സംഭവത്തിൽ ഒട്ടും തൃപ്തനല്ലാത്ത രോഹിത് ശർമ്മ ഇന്ത്യൻ പേസറെ അതിരൂക്ഷമായി നോക്കി അദ്ദേഹത്തെ പേടിപ്പിച്ചു. രവിചന്ദ്രൻ അശ്വിൻ്റെ 54-ാം ഓവറിലായിരുന്നു സംഭവം.

ബംഗ്ലാദേശ് നായകൻ നജ്മൽ ഹൊസൈൻ ഷാൻ്റോ ബാക്ക്വേർഡ് പോയിൻ്റിലേക്ക് ഒരു ഷോട്ട് കളിച്ചപ്പോൾ, ആകാശ് ദീപ് പന്ത് പിടിക്കുന്നതിൽ പരാജയപെട്ടു. ഇതാണ് രോഹിത്തിന്റെ ചൊടിപ്പിച്ചത്. ഫലത്തിൽ ബംഗ്ലാദേശിന് രണ്ട് റൺസ് നേടാനായി.

Latest Stories

റൊണാൾഡോയുടെ മൂന്ന് വിരലുകൾ ഉയർത്തിയുള്ള പുതിയ ഗോൾ ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്ത്

വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ചരിത്ര സ്വർണ്ണത്തിനരികിൽ

മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

IND vs BAN: കന്നി ടെസ്റ്റ് വിജയത്തില്‍ തൃപ്തനോ?, ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്, പരസ്യ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം; പിവി അന്‍വറിന് ശാസനയുമായി സിപിഎം