ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (BGT 2024-25) ജസ്പ്രീത് ബുംറ എന്ന താരത്തെ പോലെ ഓസ്ട്രേലിയ മറ്റൊരു താരത്തെയും ഭയപ്പെടുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . മൂന്ന് ടെസ്റ്റുകളിൽ നിന്ന് 10.90 എന്ന മികച്ച ശരാശരിയിൽ 21 വിക്കറ്റുകൾ നേടിയ അദ്ദേഹം മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ബോക്‌സിംഗ് ഡേയിൽ ആരംഭിക്കുന്ന നാലാമത്തെ ടെസ്റ്റിലും ബുംറയുടെ ഭീഷണി എങ്ങനെ മറികടക്കും എന്നാണ് ഓസ്ട്രേലിയ ചിന്തിക്കുന്നത്.

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സൈമൺ കാറ്റിച്ച് അടുത്തിടെ ബുംറയുടെ മികവിനെ പ്രശംസിക്കുകയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വൈസ് ക്യാപ്റ്റനെ നേരിടാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ആക്രമണാത്മക മനോഭാവത്തോടെ കളിക്കുന്നതാണ് ബുംറയുടെ ഭീഷണിയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നിരുന്നാലും, ബുംറക്ക് എതിരെ ബൗണ്ടറികൾ അടിക്കാൻ ശ്രമിക്കുന്നത് മികച്ച ആശയമായിരിക്കില്ല, കാരണം മോശം പന്തുകൾ അപൂർവ്വമായി മാത്രമാണ് താരം എറിയുന്നത് എന്നാണ് മുൻ താരം പറയുന്നത്. പകരം ഓസ്‌ട്രേലിയൻ താരങ്ങൾ സ്ട്രൈക്ക് റൊട്ടേഷനിലും ഉറച്ച പ്രതിരോധ സാങ്കേതികതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മുൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഹെഡ് കോച്ച് പറഞ്ഞു.

“ബുംറക്ക് എതിരെ ചിലർ ചില പദ്ധതികൾ പറഞ്ഞു. എന്നാൽ അതൊന്നും വർക്ക് ആകില്ല. മോശം പന്തുകൾ എരിയുന്ന താരമല്ല അവൻ. സിംഗിളുകൾ എടുക്കുക. അവനെതിരെ ഭയമില്ലാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചാൽ രക്ഷപെടും ” കാറ്റിച്ച്  പറഞ്ഞു.

Latest Stories

32 വര്‍ഷമായി കമിഴ്ന്ന് കിടന്നൊരു ജീവിതം; ഇക്ബാലിന് സഹായഹസ്തവുമായി എംഎ യൂസഫലി

ആരിഫ് മുഹമ്മദ് ഖാന് നല്ല ബുദ്ധിയുണ്ടാകട്ടേയെന്ന് എകെ ബാലന്‍; 'ഇവിടെ കാണിച്ചത് പോലെ തന്നെ പ്രത്യേക കഴിവുകള്‍ ബിഹാറില്‍ കാണിക്കുമെന്ന് ആശിക്കുന്നു'

ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാം; കേരളത്തിലെ തോറിയത്തെ ലക്ഷ്യമിട്ട് പദ്ധതി; സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് കേന്ദ്രം

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെപി നദ്ദ; അനില്‍ ആന്റണിയും ടോം വടക്കനും ഒപ്പം

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്