'ഇതൊക്കെ കാണാന്‍ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍'; സന്തോഷ നിമിഷത്തില്‍ വിതുമ്പി ചേതന്‍

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം ചേതന്‍ സാകരിയയും ടീമില്‍ ഇടംനേടി. ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി നില്‍ക്കുന്നതിനിടെയാണ് ചേതന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്. താരത്തിന്റെ സഹോദരനും പിതാവും അടുത്തിടെയാണു മരണപ്പെട്ടത്.

“ഇതൊക്കെ കാണാന്‍ അച്ഛന്‍ ഇവിടെയുണ്ടായിരുന്നെങ്കിലെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച, താഴ്ചകള്‍ ദൈവം തന്നു. ഇതു വളരെ വൈകാരികമാണ്.”

“എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഐ.പി.എല്ലില്‍നിന്ന് എനിക്കു വലിയ കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛന്‍ മരിച്ചു. ദൈവം എന്നെ ഇന്ത്യന്‍ ടീമിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുന്നു. അച്ഛന്‍ ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ പൊരുതുമ്പോള്‍ ഏഴു ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. ഈ നേട്ടം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്” ചേതന്‍ പറഞ്ഞു.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തിയിരുന്നു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!