കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി, ഐപിഎൽ 2024-ൽ പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി. രണ്ട് തവണ ചാമ്പ്യൻമാരായ അവർ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗ്രൂപ്പ് ഘട്ട ഗെയിമിൽ കളിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അത് മഴ കാരണം ഉപേക്ഷിച്ചു. ടൈറ്റൻസിൻ്റെ പ്ലേഓഫിലേക്കുള്ള ചെറിയ സാധ്യതകളും മഴ ഇല്ലാതാക്കി എന്ന് തന്നെ പറയാം.
ആരാധകർക്ക് കാര്യമായൊന്നും ഓർക്കാൻ ഉണ്ടായിരുന്നില്ലെങ്കിലും കമൻ്റേറ്റർ ഹർഷ ഭോഗ്ലെയ്‌ക്കുള്ള കെകെആർ ബാറ്റർ നിതീഷ് റാണയുടെ മറുപടി വൈറലായി മാറിയിരിക്കുകയാണ് . സീസണിലെ ഭൂരിഭാഗം സമയത്തും കളിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കൈവിരലിനേറ്റ പരിക്കിനെ കുറിച്ച് താരത്തെ ഹർഷ ചോദ്യം ചെയ്തു.
റാണയുടെ വിരലിൽ നിന്ന് കണ്ണെടുക്കാൻ കഴിയാതെ ഹർഷ ഭോഗ്ലെ, നിങ്ങളെ എന്തെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ചോദിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കെകെആർ കളിക്കാരൻ അവകാശപ്പെട്ടു“നിതീഷ്, ഞാൻ നിങ്ങളുടെ കൈകൾ ശ്രദ്ധിക്കുന്നു. എല്ലാം ഒകെ ആണോ?” ഹർഷ ചോദിച്ചു.
“അതെ സർ, എല്ലാം ശരിയാണ്. ഇത് നടുവിരലായതിനാൽ എനിക്ക് അത് നിങ്ങളെ ഉയർത്തി കാണിക്കാൻ കഴിയില്ല, റാണ മറുപടിയായി പറഞ്ഞു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് 10 മത്സരങ്ങൾ നഷ്ടമായതിന് ശേഷം റാണ കെകെആർ ടീമിൽ തിരിച്ചെത്തി. മെയ് 11 ന് എംഐക്കെതിരായ മത്സരത്തിൽ അദ്ദേഹം ഇടംപിടിച്ചു. 23 പന്തിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 33 റൺസ് നേടിയ അദ്ദേഹം റണ്ണൗട്ടായി മടങ്ങുക ആയിരുന്നു.
പ്ലേ ഓഫ് ഉൾപ്പടെ ഉള്ള കടുപ്പമേറിയ പോരാട്ടങ്ങൾ വരുമ്പോൾ താരം അതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.