ശ്രീലങ്കൻ താരത്തെ വിലക്കി ഐസിസി, കിട്ടിയിരിക്കുന്നത് വമ്പൻ പണി

അഫ്ഗാനിസ്ഥാനെതിരെ ബുധനാഴ്ച ദാംബുള്ളയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെ അമ്പയർമാരെ അധിക്ഷേപിച്ചതിന് ശ്രീലങ്കൻ ക്യാപ്റ്റൻ വനിന്ദു ഹസരംഗയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശനിയാഴ്ച രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കി.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഫുൾ-ടോസ് ഡെലിവറിക്ക് നോബോൾ നൽകാത്തതിന് അമ്പയറോട് ദേഷ്യപ്പെട്ടു. അമ്പയറുമാർ പണി നിർത്തണം എന്നാണ് മത്സരശേഷം പറഞ്ഞത്. ആ നോ ബോൾ തീരുമാനം ട്വിസ്റ്റായ അഫ്ഗാനിസ്ഥാൻ 3 റൺസിന് വിജയിച്ചതിന് പിന്നാലെ ഹസരംഗയ്ക്ക് 3 ഡീമെറിറ്റ് പോയിൻ്റുകളും 50 ശതമാനം മാച്ച് ഫീയും ലഭിച്ചു. 2 വർഷത്തിനിടെ ഇത്തരത്തിൽ നടത്തിയ മോശം പ്രവർത്തികളുടെ പേരിൽ കിട്ടുന്ന ഡിമെരിറ്റ് പോയിന്റുകൾ 5 ആയി മാറി.

അദ്ദേഹത്തിൻ്റെ അഞ്ച് ഡീമെറിറ്റ് പോയിൻ്റുകൾ രണ്ട് സസ്പെൻഷൻ പോയിൻ്റുകളാക്കി മാറ്റി. അടുത്ത മാസം ബംഗ്ലാദേശിനെതിരായ രണ്ട് ടി20 മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമാകും.

Read more

അതേസമയം, അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനും ഐസിസിയുടെ പിഴ ശിക്ഷ ലഭിച്ചു. ഇതേ ഗെയിമിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി.