ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയുടെ തിരസ്‌കരണത്തിന് തയ്യാറായി പിസിബി, ഒരു കാര്യത്തില്‍ ശാഠ്യം

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചാവിഷയമായി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പങ്കാളിത്തം ആതിഥേയരായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) വലിയ വെല്ലുവിളിയാണെന്ന് തെളിയിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ വിസമ്മതിച്ചാല്‍ അതിനെ നേരിടാന്‍ പിസിബി മാനസികമായി തയ്യാറെടുക്കുകയാണെന്ന് പിടിഐയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, തങ്ങള്‍ ഫൈനല്‍ വേദി മാറ്റില്ലെന്ന് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വ്യക്തമാക്കി.

മുഴുവന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കും പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുക എന്നതാണ് പിസിബിയുടെ ആദ്യ തിരഞ്ഞെടുപ്പും മുന്‍ഗണനയും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ടീമിനെ കളിക്കാന്‍ അനുവദിക്കാത്തതിനെക്കുറിച്ച് കേള്‍ക്കാന്‍ ബോര്‍ഡ് മാനസികമായി തയ്യാറാണെന്ന് പിസിബിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും മത്സരങ്ങള്‍ യുഎഇയിലാണ് നടക്കുന്നത്.

എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാത്ത സാഹചര്യത്തില്‍ പോലും ഫൈനല്‍ ലാഹോറില്‍ തന്നെ നടത്തണമെന്ന് പിസിബി തീരുമാനിച്ചു. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഐസിസി മത്സരം നടത്തണമെന്നാണ് പിസിബിയുടെ ആവശ്യം.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് അംഗങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ 21 വരെ ദുബായില്‍ യോഗം ചേരുന്നുണ്ട്. ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയില്‍ നടത്താനും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റണമെന്നും ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടേക്കാം.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം