ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ശ്രേയസ് അയ്യരെത്തേടി ഐസിസിയുടെ പരിഗണനയും 2022 ഫെബ്രുവരിയിലെ മികച്ച പുരുഷ താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. ബംഗലുരുവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 27 കാരന്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തയിരുന്നു.
ഫെബ്രുവരിയില്‍ നടന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ നിര്‍ണ്ണായക പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയത്. പുറകേപുറകേ മൂന്ന് അര്‍ദ്ധസെഞ്ച്വറിയാണ് ശ്രേയസ് അയ്യര്‍ നേടിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ 28 പന്തില്‍ 57 റണ്‍സ് എടുത്തിുനന്നു് അടുത്ത മത്സരത്തില്‍ 44 പന്തില്‍ 74 റണ്‍സും മൂന്നാം മത്സരത്തില്‍ 45 പന്തില്‍ 73 റണ്‍സും നേടി. ശ്രീലജ്കയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് മുമ്പ് വെസ്റ്റിന്‍ഡീസിന് എതിരേയും താരം മികച്ച പ്രകടനം നടത്തിയിരുന്നു.
വെസ്റ്റിന്‍ഡീസിന് എതിരേ ഏകദിനത്തില്‍ 80 പന്തുകളില്‍ 111 റണ്‍സ് എടുത്തിരുന്നു. ഫീല്‍ഡിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് മികച്ച സമയമായിരുന്നു. ഐപിഎല്‍ മെഗാലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ലേലത്തിനെടുത്തു.