ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം പ്രഖ്യാപിച്ചു

നവംബര്‍ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഐസിസി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കിവീസ് സൂപ്പര്‍ പേസര്‍ ടിം സൗത്തി, പാകിസ്ഥാന്‍ ഓപ്പണര്‍ അബിദ് അലി എന്നിവരെ പിന്തള്ളിയാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്ല മാത്യൂസാണ് നവംബറിലെ മികച്ച വനിതാ താരം.

യുഎഇയില്‍ നടന്ന ടി20 ലോക കപ്പില്‍ ഓസ്ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞതാണ് വാര്‍ണര്‍ക്കു മേല്‍ക്കൈ നല്‍കിയത്. ടി20 ലോക കപ്പില്‍ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും വാര്‍ണറായിരുന്നു.

ലോക കപ്പില്‍ വാര്‍ണര്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും സെമിയില്‍ പാകിസ്ഥാനെതിരെ 49 റണ്‍സും നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 89* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 56 പന്തില്‍ 9 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.

POTM November

തന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ലോക കപ്പില്‍ വാര്‍ണര്‍ ബാറ്റ് കൊണ്ടു നല്‍കിയത്. തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ മോശം ഫോമിനെ തുടര്‍ന്ന് ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് പ്ലെയിംഗ് ഇലവനില്‍ നിന്നുമെല്ലാം വാര്‍ണറെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നീക്കിയിരുന്നു.

Latest Stories

IPL 2025: ഒടുവിൽ റെയ്നയും, ധോണിയോട് വമ്പൻ ആവശ്യവുമായി കൂട്ടുകാരനും; പറഞ്ഞത് ഇങ്ങനെ

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി