ഐസിസി റാങ്കിംഗ്, തലപ്പത്ത് ഇംഗ്ലണ്ട് താരം; വമ്പൻ മുന്നേറ്റം നടത്തി ഇന്ത്യൻ യുവതാരങ്ങളും

പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ കീഴിൽ തകർപ്പൻ പരമ്പര വിജയമാണ് ലങ്കയ്ക്ക് എതിരെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ മത്സരം 43 റൺസിന് വിജയിച്ച മെൻ ഇൻ ബ്ലൂ രണ്ടാം മത്സരം 7 വിക്കറ്റിന് വിജയിച്ചു (DLS രീതി). മൂനാം മത്സരത്തിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ജയിച്ചുകയറി വിജയം സ്വന്തമാക്കാനും ഇന്ത്യക്കായി.

പരമ്പരയ്ക്കിടെ ബാറ്റിലും പന്തിലും തിളങ്ങിയ നിരവധി ഇന്ത്യൻ കളിക്കാർ ഐസിസി ടി20ഐ റാങ്കിംഗിൽ വലിയ കുതിപ്പിന് അർഹരായി. മൂന്ന് മത്സരങ്ങളിൽ നിന്ന് 80 റൺസ് നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാൾ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാമതെത്തിയപ്പോൾ 73 റൺസ് നേടിയ ശുഭ്മാൻ ഗിൽ 16 സ്ഥാനങ്ങൾ ഉയർന്ന് 21-ാം സ്ഥാനത്താണ്.

ബൗളർമാരിൽ ലെഗ് സ്പിന്നർ രവി ബിഷ്‌നോയ് ടി20 ഐ ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി. പരമ്പരയിൽ 6 വിക്കറ്റ് വീഴ്ത്തിയ ശേഷം എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. അർഷ്ദീപ് സിംഗ് (നാല് സ്ഥാനങ്ങൾ ഉയർന്ന് 19-ാം റാങ്ക്), വാഷിംഗ്ടൺ സുന്ദർ (ആറ് സ്ഥാനങ്ങൾ ഉയർന്ന് 40-ൽ), മുഹമ്മദ് സിറാജ് (37 റൺസ് ഉയർന്ന് 47-ാം സ്ഥാനം) എന്നിവരാണ് റാങ്കിംഗിൽ മുന്നേറുന്ന മറ്റ് ഇന്ത്യൻ ബൗളർമാർ.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം ജോ റൂട്ട് കെയ്ൻ ഏറെ നാളുകൾ ആയിട്ടുള്ള വില്യംസണിൻ്റെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന വാഴ്ച അവസാനിപ്പിച്ചു. മുൻ ഇംഗ്ലണ്ട് നായകൻ ഒരു സെഞ്ചുറിയുടെയും രണ്ട് അർധസെഞ്ചുറികളുടെയും സഹായത്തോടെ 291 റൺസ് നേടി ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി പരമ്പര പൂർത്തിയാക്കി.

വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, പാക്കിസ്ഥാൻ്റെ ബാബർ അസം ന്യൂസിലൻഡിൻ്റെ ഡാരിൽ മിച്ചൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിടുമ്പോൾ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് അഞ്ചാം സ്ഥാനത്തും ഇന്ത്യയുടെ രോഹിത് ശർമ ആറാം സ്ഥാനത്തും നിൽക്കുന്നു.