ദുബായിൽ നടന്ന 2025 ലെ പുരുഷ ചാമ്പ്യൻ ട്രോഫി ഫൈനലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഏകദിന കളിക്കാരുടെ റാങ്കിംഗ് പുറത്തിറക്കി. ന്യൂസിലൻഡിനെതിരായ ആവേശകരമായ മത്സരത്തിന് ശേഷം, ഇന്ത്യൻ താരങ്ങൾ റാങ്കിങ്ങിൽ വലിയ നേട്ടം ഉണ്ടാക്കി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കുക ആയിരുന്നു.
ഓപ്പണർ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും, ക്യാപ്റ്റൻ രോഹിത് ശർമ്മ ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനത്തിന് ശേഷം രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിയും റാങ്കിങ്ങിൽ നേട്ടം ഉണ്ടാക്കി. താരം അഞ്ചാം സ്ഥാനത്താണ് നിലവിൽ നിൽക്കുന്നത്.
ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ (ആറാം സ്ഥാനം), രചിൻ രവീന്ദ്ര (14 സ്ഥാനങ്ങൾ കയറി 14-ാം സ്ഥാനം), ഗ്ലെൻ ഫിലിപ്സ് (ആറ് സ്ഥാനങ്ങൾ കയറി 24-ാം സ്ഥാനം) എന്നിവരും ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മുന്നേറ്റം നടത്തി. ടൂർണമെന്റിൽ തീർത്തും നിരാശപ്പെടുത്തിയ ബാബർ അസം റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ബോളിങ്ങിലേക്ക് വന്നാൽ മിച്ചൽ സാന്റ്നർ വലിയ നേട്ടം ഉണ്ടാക്കി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ കുൽദീപ് യാദവ് മൂന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തും നിൽക്കുന്നു.