'നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനയ് തായോ..'; രാജസിംഹാസനത്തില്‍ തിരിച്ചു കയറി കോഹ്‌ലിപ്പട

ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്ക് ടീം ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ വീണ്ടും ടെസ്റ്റിലെ രാജാക്കന്മാരായത്. നിലവിലെ ടെസ്റ്റ് ലോക ചാമ്പ്യന്മാരാ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ സ്ഥാനാരോഹണം.

119 പോയിന്റുണ്ടായിരുന്ന ഇന്ത്യ അഞ്ചു പോയിന്റ് നേടിയാണ് 124 പോയിന്റോടെ ടെസ്റ്റിലെ ഒന്നാംസ്ഥാനക്കാരായത്. നേരത്തേ 121 പോയിന്റുണ്ടായിരുന്ന കിവികള്‍ അഞ്ചു പോയിന്റുകള്‍ നഷ്ടമായി രണ്ടാംസ്ഥാനത്തേക്കു വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് നാലാം ദിനം 167 റണ്‍സിന് ഓള്‍ഔട്ടായി.

ഇന്ത്യയ്ക്കായി അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ