ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: കുതിച്ചുയര്‍ന്ന് റൂട്ട്, കൂപ്പുകുത്തി കോഹ്‌ലി

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന് നേട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി റൂട്ട് മൂന്നാമതെത്തി. ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി നേട്ടമാണ് റൂട്ടിന് നേട്ടമായത്.

ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും റാങ്കിംഗില്‍ പിന്നിലേക്ക് പോയി. പൂജാര ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ രഹാനെ ആദ്യ പത്തില്‍ നിന്നും പുറത്തായി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്.

Image result for pant gill

റിഷഭ് പന്ത് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കി. 13ാം സ്ഥാനത്താണ് പന്തിപ്പോള്‍. ശുഭ്മാന്‍ ഗില്‍ 40ാമതും വാഷിങ്ടണ്‍ സുന്ദര്‍ 81ാം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് നേട്ടമായത്.

Image result for ashwin bumrah

Read more

ബോളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ ബുംറയും അശ്വിനും മുന്നേറി. അശ്വിന്‍ ഏഴാമതും ബുംറ എട്ടാമതുമാണ് പട്ടികയില്‍. ഇരുതാരങ്ങളും ഓരോ സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്.