രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ രണ്ട്‌ ബോൾ നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വരൻ ഐസിസി. നിലവിൽ ബോളിങ് ടീം രണ്ട്‌ എൻഡിൽ നിന്നും രണ്ട്‌ പുതിയ പന്തുകളാണ് ഉപയോഗിക്കുന്നത്. ആ നിയമത്തിലാണ് മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ഇനി മുതൽ ആദ്യത്തെ 25 ഓവർ നിലവിലത്തെ പോലെ രണ്ട്‌ പന്ത് ഉപയോഗിച്ച് ബോള് ചെയ്ത ശേഷം പിന്നീടുള്ള 25 ഓവറുകൾ അതിൽ ഒരു പന്ത് മാത്രം ഉപയോഗിക്കുന്ന തരത്തിൽ നിയമം മാറ്റാനാണ് ഐസിസി ഉദ്ദേശിക്കുന്നത്. 2007-ൽ രണ്ട്‌ ബോള് നിയമം വന്നത് മുതൽ ഏകദിന ക്രിക്കറ്റിൽ സ്പിന്നർമാർക്കും ഡെത്ത് ഓവറുകളിൽ പേസർമാർക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കാത്തതും ബോളർമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വാദങ്ങൾക് പരിഹാരമായാണ് ഈ ഒരു മാറ്റത്തിന് ഐസിസി ഒരുങ്ങുന്നത്.

അതേസമയം, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിലവിൽ ഒരു പന്ത് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഈ വർഷം മുതൽ ഐപിഎലിൽ രണ്ടാമത് ബാറ്റ് ചെയുന്ന ടീമിന്റെ പതിനൊന്നാം ഓവർ മുതൽ ആവശ്യമെങ്കിൽ എതിർ ടീം ക്യാപ്റ്റന് രണ്ടാമത് ന്യൂ ബോൾ ആവശ്യപ്പെടാം. എന്നാൽ ന്യൂ ബോൾ നൽകണോ എന്നത് പൂർണമായും അമ്പയറിന്റെ തീരുമാനം ആയിരിക്കും.

കളി നടക്കുന്ന ദിവസത്തെ കാലാവസ്ഥ, ഡ്യു മുതലായ ഘടകങ്ങൾ നോക്കിയാണ് അമ്പയർ ഈ തീരുമാനം എടുക്കേണ്ടത്. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയുമ്പോൾ ലഭിക്കുന്ന ഡ്യു അഡ്വാൻറ്റേജ് കുറച്ച് മത്സരം കൂടുതൽ തുല്യതയുള്ളതാക്കാനാണ് ഐപിഎലിൽ ഈ മാറ്റം കൊണ്ട് വന്നത്.

Latest Stories

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും