ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

2024 ഡിസംബര്‍ മാസത്തില്‍ അന്താരാഷ്ട്ര വേദികളില്‍ മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ കാഴ്ചവെച്ച പുരുഷ-വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനുള്ള ഷോര്‍ട്ട്ലിസ്റ്റുകള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുറത്തിറക്കി. ഐസിസി പുരുഷ താരത്തിനുള്ള നോമിനികളില്‍ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച വിക്കറ്റ് വേട്ടക്കാര്‍ ഇടംപിടിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയുടെ ശ്രമങ്ങളില്‍ വിനാശകരമായ സ്‌പെല്ലുകള്‍ക്ക് ശേഷം ഇന്ത്യയുടെ ജസ്പ്രീത് ബുംറ തുടര്‍ച്ചയായി രണ്ടാം മാസവും നോമിനേറ്റ് ചെയ്യപ്പെട്ടു.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലയയയ്ക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടിക്കെടുത്ത നായകന്‍ പാറ്റ് കമ്മിന്‍സും ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടി.

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ പാറ്റേഴ്‌സണാണ് പട്ടികയിലെ മൂന്നാമത്തെയും അവസാനത്തെയും താരം.

ഐസിസി വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള മത്സരാര്‍ത്ഥികളില്‍ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍നിന്നുള്ള താരങ്ങള്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ബാറ്റര്‍ സ്മൃതി മന്ദാന, ദക്ഷിണാഫ്രിക്കയുടെ നോണ്‍കുലുലെക്കോ മ്ലാബ, ഓസ്ട്രേലിയയുടെ ഓള്‍റൗണ്ട് സെന്‍സേഷന്‍ അനബെല്‍ സതര്‍ലാന്‍ഡ എന്നിവരാണ് വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള ഷോര്‍ട്ട്ലിസ്റ്റിലുള്ളത്.