ഇന്നലെ നടന്ന മത്സരത്തിൽ അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായതോടെ വിരാട് കോഹ്‌ലിയുടെ ആരാധകർ ബിസിസിഐക്ക് ട്രോൾ പൊങ്കാല ഇട്ടിരുന്നു. വിവരവും വെളിവും ഉള്ള ആരെ എങ്കിലും നിർത്തണം എന്നൊക്കെ പറഞ്ഞുള്ള പൊങ്കാലക്ക് പിന്നാലെ ബിസിസിഐയെ പരിഹസിച്ചിരിക്കുകയാണ് ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ.
ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു. റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ എഡ്ജ് ചെയ്തതിനു ശേഷമാണു പാഡിൽ തട്ടിയതെന്നു തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു തെളിഞ്ഞത്. എന്നാൽ പന്ത് ഒരേ സമയത്തു തന്നെയാണു ബാറ്റിലും പാഡിലും തട്ടിയത് എന്നാണു 3–ാം അംപയർക്കു തോന്നിയത്. ഇതോടെ പന്ത് ആദ്യം തട്ടിയത് എവിടെ എന്നു പൂർണമായി തെളിയിക്കാനാകാത്ത സാഹചര്യത്തിൽ, ഫീൽഡ് അമ്പയർ തീരുമാനം നിലനിന്നു. കോഹ്ലി പുറത്തായി, പണ്ട് കിവീസുമായി നടന്ന മത്സരത്തെ ഓർമിപ്പിച്ച് താരം സമാന രീതിയിൽ ഒരിക്കൽ കൂടി പുറത്തായി.
ഈ സംഭവം വലിയ വാർത്ത ആയതോടെ ബിസിസിഐയെ ട്രോളി എത്തി ഇരിക്കുന്നത് ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷനാണ്;
‘പന്തിൽ ഇൻസൈഡ് എഡ്ജ് ഉണ്ടോ എന്നു കണ്ടെത്താനോ ബാറ്റിലാണോ അതോ പാഡിലാണോ പന്ത് ആദ്യം തട്ടിയതെന്നു കൃത്യമായി നിശ്ചയിക്കാനോ ഫീൽഡ് അംപയർക്കു എളുപ്പം സാധിച്ചെന്നു വരില്ല.എന്നാൽ സ്ലോ മോഷൻ റീപ്ലേ, അൾടാ എഡ്ജ് അടക്കമുള്ള സാങ്കേതിക വിദ്യകൾ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ 3–ാം അപയറും കൃത്യമായ തീരുമാനം തന്നെ കൈക്കൊള്ളണം. കൊള്ളാവുന്ന അംപയർമാരെ ഇന്ത്യയിലേക്കു വിട്ടുതരാൻ ഞങ്ങൾ തയാറാണ്”
ഇങ്ങനെ ട്രോളിയപ്പോളാണ് രാജ്യത്തിന് ഒരു അസോസിയേഷൻ ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയതോടെ സംഭവം രസകരമായി
Wow! Extremely shocking .Didn't know Iceland even had a cricket association. https://t.co/9PKSOEmK5I
— Jaskaran Singh (@JaggiJaskaran) April 10, 2022
It's not easy for on field umpires to detect inside edges or whether ball hit bat or pad first. But every TV umpire should be able to make the right call with the benefit of slow motion replays and technology like UltraEdge. @BCCI We have trained umpires ready to fly over.
— Iceland Cricket (@icelandcricket) April 9, 2022
Read more