Ipl

ഇനി നിങ്ങളും കൂടിയേ ബാക്കി ഉണ്ടായിരുന്നോള്ളൂ ; ബി.സി.സി.ഐയെ ട്രോളി പുതുമുഖങ്ങൾ

ഇന്നലെ നടന്ന മത്സരത്തിൽ അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായതോടെ വിരാട് കോഹ്‌ലിയുടെ ആരാധകർ ബിസിസിഐക്ക് ട്രോൾ പൊങ്കാല ഇട്ടിരുന്നു. വിവരവും വെളിവും ഉള്ള ആരെ എങ്കിലും നിർത്തണം എന്നൊക്കെ പറഞ്ഞുള്ള പൊങ്കാലക്ക് പിന്നാലെ ബിസിസിഐയെ പരിഹസിച്ചിരിക്കുകയാണ് ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ.

ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു. റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ എഡ്ജ് ചെയ്തതിനു ശേഷമാണു പാഡിൽ തട്ടിയതെന്നു തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു തെളിഞ്ഞത്. എന്നാൽ പന്ത് ഒരേ സമയത്തു തന്നെയാണു ബാറ്റിലും പാഡിലും തട്ടിയത് എന്നാണു 3–ാം അംപയർക്കു തോന്നിയത്. ഇതോടെ പന്ത് ആദ്യം തട്ടിയത് എവിടെ എന്നു പൂർണമായി തെളിയിക്കാനാകാത്ത സാഹചര്യത്തിൽ, ഫീൽഡ് അമ്പയർ തീരുമാനം നിലനിന്നു. കോഹ്ലി പുറത്തായി, പണ്ട് കിവീസുമായി നടന്ന മത്സരത്തെ ഓർമിപ്പിച്ച് താരം സമാന രീതിയിൽ ഒരിക്കൽ കൂടി പുറത്തായി.

ഈ സംഭവം വലിയ വാർത്ത ആയതോടെ ബിസിസിഐയെ ട്രോളി എത്തി ഇരിക്കുന്നത് ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷനാണ്;

‘പന്തിൽ ഇൻസൈഡ് എഡ്ജ് ഉണ്ടോ എന്നു കണ്ടെത്താനോ ബാറ്റിലാണോ അതോ പാഡിലാണോ പന്ത് ആദ്യം തട്ടിയതെന്നു കൃത്യമായി നിശ്ചയിക്കാനോ ഫീൽഡ് അംപയർക്കു എളുപ്പം സാധിച്ചെന്നു വരില്ല.എന്നാൽ സ്ലോ മോഷൻ റീപ്ലേ, അൾടാ എഡ്ജ് അടക്കമുള്ള സാങ്കേതിക വിദ്യകൾ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ 3–ാം അപയറും കൃത്യമായ തീരുമാനം തന്നെ കൈക്കൊള്ളണം. കൊള്ളാവുന്ന അംപയർമാരെ ഇന്ത്യയിലേക്കു വിട്ടുതരാൻ ഞങ്ങൾ തയാറാണ്”

ഇങ്ങനെ ട്രോളിയപ്പോളാണ് രാജ്യത്തിന് ഒരു അസോസിയേഷൻ ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയതോടെ സംഭവം രസകരമായി

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ