എനിക്ക് 31 വയസ് ആയെന്ന് ഐഡി പ്രകാരം മനസിലാകും പക്ഷെ ശരീരം ഒരു 40 വയസുകാരനെ പോലെ ആയി, ക്രിക്കറ്റ് ഞാൻ മടുത്തു തുടങ്ങുന്നു; ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വെളിപ്പെടുത്തലുമായി സൗത്താഫ്രിക്കൻ സൂപ്പർതാരം

ഓസ്‌ട്രേലിയക്കെതിരായ അവസാന ഹോം ഏകദിനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെ ക്വിന്റൺ ഡി കോക്ക് വികാരാധീനനായി. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം താൻ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ അറിയിച്ചു. മെഗാ ഇവന്റിന് മുമ്പുള്ള തങ്ങളുടെ അവസാന ഹോം ഏകദിനമാണ് പ്രോട്ടീസ് ഇപ്പോൾ കളിക്കുന്നത്. ഡി കോക്കിനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ നടക്കുന അവസാന ഏകദിനം എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഓസീസിനെതിരായ പരമ്പര നിർണയിക്കുന്നതിന് മുമ്പ് ദി വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ സംസാരിച്ച ക്വിന്റൺ ഡി കോക്ക്, തനിക്ക് 31 വയസ്സായെങ്കിലും തന്റെ ശരീരം 40 വയസ്സുള്ള ഒരാളുടെ ശരീരത്തെപ്പോലെയാണെന്ന് പറഞ്ഞു. 20 വയസ്സുകാരനെപ്പോലെ തുടരാനാണ് താൻ മാനസികമായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു ചാറ്റ് നടത്തിയിരുന്നതായി ഡി കോക്ക് പരാമർശിച്ചു.

“എനിക്ക് മടുക്കുന്നത് പോലെ തോന്നി തുടങ്ങി. എന്റെ ടെസ്റ്റ് കരിയറിന്റെ അവസാനത്തിൽ, ഞാൻ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഞാൻ ചിന്തിക്കുകയും എനിക്ക് വിശ്വസിക്കുന്ന ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്തു. അവർ പറഞ്ഞു. വിരമിക്കുന്നതിലും മറ്റ് ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ലജ്ജിക്കേണ്ട ആവശ്യം ഇല്ലെന്ന്,” താരം പറഞ്ഞു

ഡി കോക്ക് തുടർന്ന് പറഞ്ഞത് ഇങ്ങനെ:” 10-11 വർഷത്തിനിടയിൽ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കാൻ സാധിച്ചു. എന്റെ ശരീരം എന്നോട് പറയുന്നു എനിക്ക് 40 വയസ് ആയെന്ന്, എന്റെ ഐഡി എനിക്ക് 31 വയസ്സ് എന്ന് പറയുന്നു, ഞാൻ ഇപ്പോഴും മാനസികമായി എനിക്ക് 20 വയസ്സുള്ളതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കുകയായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി കോക്ക് എന്തായാലും തന്റെ അവസാന ഏകദിന മത്സരത്തിൽ 27 റൺസെടുത്ത് പുറത്തായി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം