പ്രൊപ്പര്‍ ടെക്‌നിക്ക് കൈവശമുള്ള ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അഗ്രസീവ് മോഡിലേക്ക് വന്നാല്‍ പിന്നെ ബോളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാകില്ല

അന്താരാഷ്ട്ര ക്രിക്കറ്റിലെ സമവാക്യങ്ങളില്‍ നിന്ന് ഇതിനകം പുറത്തായൊരു കളിക്കാരന്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ നോര്‍മലി തനിക്ക് സര്‍വൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാകേണ്ടൊരു ഫോര്‍മാറ്റില്‍ തന്റെ പ്രതിഭയുടെയും കഴിവിന്റെയും ആഴം പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയാണ് ഐ. പി. എല്ലിന്റെ ഇതുവരെയുള്ള കാഴ്ചകളില്‍ ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത്.

200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ അച്ചിങ്ക്യ രഹാനെ നേടുന്നൊരു അര്‍ദ്ധ സെഞ്ച്വറി തകര്‍പ്പന്‍ പുള്ളുകളും മനോഹരമായ കവര്‍ ഡ്രൈവുകളും കട്ടുകളും ഫ്‌ലിക്കുകളും എന്തിനു ഇമ്പ്രൂവസെഷന്റെ അലങ്കാരം കൂടെ നിറഞ്ഞതായിരുന്നു.

സ്പിന്നറെ സ്റ്റെപ് ഔട്ട് ചെയ്തും ക്രീസില്‍ നിന്നും തുടരെ സ്ട്രെയിട്ട് ഹിറ്റുകളിലൂടെ പറത്തിയ ശേഷം മൂന്നാമത്തെ പന്ത് ഷോര്‍ട്ട് ആയിരിക്കുമെന്ന് എക്‌സ്പക്ട് ചെയ്തു കൊണ്ട് ഒരു കട്ടിലൂടെ ബൗണ്ടറി നേടുന്നു. എല്ലാത്തിനുമപ്പുറം രഹാനെയുടെ കണക്ഷന്‍, സിംപ്ലി സൂപ്പര്‍ബ്.റസ്സലിന്റെയൊരു ലെങ്ത് ബോള്‍ കണക്ട് ചെയ്ത പോലൊരു ഷോട്ട് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.

പ്രൊപ്പര്‍ ടെക്‌നിക്ക് കൈവശമുള്ളൊരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ അഗ്രസീവ് മോഡിലേക്ക് വന്നാല്‍ പിന്നെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാകില്ല. രഹാനെ അവസാനിച്ചിട്ടില്ല എന്ന സ്റ്റേറ്റ് മെന്റിനൊപ്പം താന്‍ ബാറ്റിംഗ് ആസ്വദിക്കുകയാണെന്ന മുന്നറിയിപ്പും തരുമ്പോള്‍ സെഞ്ച്വറിയെന്ന ലാന്‍ഡ് മാര്‍ക്കില്‍ എത്താതെ തന്നെ ഈ ഐ. പി. എല്ലിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന്.ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 244…

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ