IPL 2025: എല്ലാം അനുകൂലമായാൽ ആ ടീം ഇത്തവണ സെമി കളിക്കും, പിള്ളേർ തീയാണ്: ആകാശ് ചോപ്ര

കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായാൽ പഞ്ചാബ് കിംഗ്‌സിന് (പിബികെഎസ്) ഐപിഎൽ 2025 പ്ലേഓഫിൽ എത്താൻ കഴിയുമെന്ന് ആകാശ് ചോപ്ര . പഞ്ചാബിന് മികച്ച മധ്യനിരയും മികച്ച ബൗളിംഗ് ഓപ്ഷനുകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിബികെഎസ് ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസൺ മുതൽ കളിക്കുന്നു എങ്കിലും ഇതുവരെ കിരീട ഭാഗ്യം മാത്രം ഉണ്ടായില്ല. 2014 പതിപ്പിലെ റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടിയത് ആയിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.

ഐപിഎൽ 2024 ൽ അവർ ഒമ്പതാം സ്ഥാനത്താണ് അവരുടെ പോരാട്ടം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 സീസണുകളിൽ പ്ലേ ഓഫിൽ എത്താൻ പോലും ഭാഗ്യം ടീമിന് ഉണ്ടായിട്ടില്ല. തൻ്റെ യുട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ പഞ്ചാബ് കിംഗ്‌സിൻ്റെ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

“ലേലത്തിലെ അവരുടെ പ്രകടനത്തിന് 8 . 3 റേറ്റിങ് ഞാൻ നൽകുന്നു. ടീം മികച്ചതാണ്. എല്ലാം നല്ല രീതിയിൽ പോയാൽ അവസാന നാലിൽ പഞ്ചാബ് ഉണ്ടാകും.” ചോപ്ര പറഞ്ഞു.

മൂന്നാം നമ്പർ മുതൽ ഏഴാം സ്ഥാനം വരെയുള്ള ‘സോളിഡ്’ ബാറ്റിംഗ് ലൈനപ്പാണ് പിബികെഎസിനുള്ളതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

“ശ്രേയസ് അയ്യർ തീർച്ചയായും മൂന്നാം നമ്പറിലായിരിക്കും. അവൻ ഒരു നല്ല കളിക്കാരനാണ്. അതിനുശേഷം, മാർക്കസ് സ്റ്റോയിനിസും ഗ്ലെൻ മാക്‌സ്‌വെല്ലും ഉണ്ട്, പിന്നെ അവർക്ക് നെഹാൽ വധേരയും ശശാങ്ക് സിംഗുമുണ്ട്. ബാറ്റിംഗിന് ആഴവും സ്‌ഫോടനാത്മക കഴിവും ഉള്ള ഒരു കൂട്ടമാണ്. ”

“ഈ താരങ്ങൾ എല്ലാം ഫോമിൽ ആയാൽ പിന്നെ അവന്മാരെ പിടിച്ചുകെട്ടാൻ ടീമുകൾ ബുദ്ധിമുട്ടും. എന്തായാലും പഞ്ചാബ് ഇത്തവണ സെറ്റ് ടീമാണ്.’ ചോപ്ര പറഞ്ഞു.

Latest Stories

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

IPL 2025: ബുംറ അല്ല ഇന്ത്യൻ ടീമിൽ അവനെക്കാൾ കേമൻ ഒരുത്തനുണ്ട്, അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം; അപ്രതീക്ഷിത പേരുമായി ആകാശ് ചോപ്ര

2034 ഫുട്ബോൾ ലോകകപ്പ് വേദിയാവാൻ സൗദി അറേബ്യ; മിഡിൽ ഈസ്റ്റിൽ ടൂർണമെന്റ് നടക്കുന്നത് രണ്ടാം തവണ

അച്ഛന്‍ രാഷ്ട്രീയത്തില്‍, മകന്‍ സിനിമയിലേക്ക്; അഭിനയിക്കാനില്ല, ജേസണ്‍ സഞ്ജയ് ഇനി സംവിധായകന്‍

മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും; ക്ഷേമപെൻഷൻ വിവാദത്തിൽ മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിവാദം; അനര്‍ഹര്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി

ഒത്തുകളി, മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അറസ്റ്റിൽ; പ്രമുഖർ സംശയത്തിന്റെ നിഴലിൽ

'ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തം'; മാർപാപ്പ

അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ..; പോസ്റ്റുമായി രാജ് കലേഷ്, വൈറലാകുന്നു

വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു