രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റിംഗ് വെടിക്കെട്ടിന് എപ്പോഴുണ് ജോസ് ബട്ട്‌ലറെ മാത്രം ആശ്രയിക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. ഇനിയുള്ളത് മത്സരങ്ങൾ വിജയിക്കണമെങ്കിൽ പ്രധാന താരങ്ങൾ എല്ലാം ഉത്തരവാദിത്വവും കാണിക്കണമെന്നും ചോപ്ര പറഞ്ഞു.
പഞ്ചാബ് കിംഗ്‌സിനെതിരെ (PBKS) രാജസ്ഥാന്റെ വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ചോപ്ര ഈ പരാമർശങ്ങൾ നടത്തിയത്. ഇരുടീമുകളും തമ്മിലുള്ള വരാനിരിക്കുന്ന മത്സരം ശനിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.
” വാങ്കഡെയിൽ കളിക്കുമ്പോൾ ജോസ് ബട്ട്‌ലറിന് മറ്റ് സ്റ്റേഡിയം പോലെ അത്ര എളുപ്പമല്ല ബാറ്റിംഗ് . കൂടുതൽ സമയമെടുത്താ ജോസ് ഈ വേദിയിൽ കളിക്കുന്നത്. ഇവിടെ അദ്ദേഹം 70 റൺസുമായി പുറത്താകാതെ നിന്ന ഒരു മത്സരം ഉണ്ടായിരുന്നു. ഒരു ഫോറും അടിച്ചില്ല. അവസാനം അദ്ദേഹം 6 സിക്‌സറുകൾ അടിച്ചെങ്കിലും ഒരുപാട് പന്തുകൾ വേസ്റ്റ് ആക്കിയിരുന്നു,, പക്ഷേ ഫോറുകളൊന്നും ഉണ്ടായിരുന്നില്ല. അവൻ സ്വയം സമയം നൽകി.”
“സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ദേവദത്ത് പടിക്കലിനെയും സഞ്ജു സാംസണെയും പോലെയുള്ളവർ തന്നെ മറികടന്നാലും അയാൾക്ക് പ്രശ്‌നമില്ല. ആ ഈഗോ അവനില്ല, അങ്ങനെ ഉള്ളപ്പോൾ മറ്റ് ചില താരങ്ങൾ ഉത്തരവാദിത്വം കാണിക്കേണ്ടി ഇരിക്കുന്നു.”
പ്ലേ ഓഫ് യാത്ര കൂടുതൽ സുഖമാകാൻ ജയം അനിവാര്യമാണ് ഇന്ന് രാജസ്ഥാനും പഞ്ചാബിനും.