എന്താണ് ബാസ്ബോള്‍? അത് വെറുമൊരു അറ്റാക്കിങ് ക്രിക്കറ്റ് മാത്രമല്ല.. ബാസ് ബോളിന് ഇംഗ്ലീഷ് ക്രിക്കറ്റ് കൊടുത്തിരിക്കുന്ന ഡെഫനിഷന്‍ ‘അവൈലബ്ള്‍ ആയിട്ടുള്ള റിസോഴ്‌സിനെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന രീതി ‘ എന്നാണ്..
സാക്ക് ക്രോളിയോ ബെന്‍ ഡക്കറ്റോ ഒലി പോപ്പോ ഒക്കെ ഔട്ട് സൈഡ് ഓഫ് സ്റ്റംപ് ഡെലിവെറികള്‍ സ്ഥിരമായി ലീവ് ചെയ്യുന്നതോ ഡിഫന്‍ഡ് ചെയ്യുന്നതോ ഒന്നാലോചിച്ച് നോക്കിയാല്‍ ബാസ് ബോള്‍ ഡെഫനിഷന്‍ വളരെ ശരിയാണെന്ന് മനസ്സിലാകും. മുന്‍കാലങ്ങളില്‍ വളരെ കണ്‍വര്‍വേറ്റീവ് ആയ അപ്രോച്ച് ക്രിക്കറ്റില്‍ തുടര്‍ന്നിരുന്ന ഇംഗ്ലണ്ട് കളിക്കാരെ പരാജയ ഭീതിയില്ലാതെ അവരുടെ സ്‌ട്രെങ്ങ്ത്തിനനുസരിച്ച് കളിക്കാന്‍ അനുവദിച്ച സിസ്റ്റമാണ് ബാസ്ബോള്‍ .
സ്വതവേ അറ്റാക്കിങ് ആയ കളിക്കാര്‍ക്ക് അത് പരിധികളില്ലാതെ അണ്‍ലീഷ് ചെയ്യാന്‍ ബാസ് ബോളില്‍ അവസരമുണ്ട്. അതിന്റെ റിസല്‍ട്ട് രണ്ട് രീതിയിലും വരാം. ഒരു സ്‌ട്രോങ്ങ് പൊസിഷനില്‍ നിന്നും പെട്ടെന്ന് തകര്‍ന്നടിയുന്നതും നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ 2022 മേയില്‍ ബണ്ട്രന്‍ മക്കല്പം കോച്ചായതിന് ശേഷം ഇംഗ്ലണ്ട് ഇത് വരെ ഒരു പരമ്പര പോലും തോറ്റിട്ടില്ല എന്നുള്ളത് ബാസ് ബോളിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്.
ബാസ് ബോളില്‍ ഇംഗ്ലീഷ് അറ്റാക്കിങ് കളിക്കാരെ കുറിച്ച് വാതോരാതെ പ്രശംസിക്കുമ്പോഴും ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ് വിജയങ്ങളിലെ പ്രധാനി ജോ റൂട്ട് ആണ്. വേണമെങ്കില്‍ ബാസ് ബോളിന്റെ ഹൃദയം എന്ന് പറയാം. വളരെ കണ്‍സിസ്റ്റന്റായി ഓര്‍ത്തഡോക്‌സ് ക്രിക്കറ്റ് കളിക്കുന്ന ഒരാളിലേക്ക് ഒരു അറ്റാക്കിങ് ഇന്റന്റ് കൂടി വന്നാല്‍ എത്രത്തോളം വിനാശകാരി ആയിരിക്കും എന്ന് റൂട്ടിന്റെ പ്രകടനം സാക്ഷിയാണ്.
ബാസ് ബോള്‍ തുടങ്ങിയതിന് ശേഷം റൂട്ടിന്റെ ശരാശരി 51.52 ആണ്. സ്‌ട്രൈക്ക് റേറ്റ് 74.76 ഉം. അതില്‍ തന്നെ റൂട്ട് ഫോം ഔട്ട് ആയ നിലവില്‍ നടക്കുന്ന ഇന്ത്യ സീരീസ് മാറ്റി നിര്‍ത്തിയാല്‍ 58.73 ശരാശരിയിലും 75.63 സ്‌ട്രൈക് റേറ്റിലും ആണ് റൂട്ട് റണ്‍സ് നേടിയിരിക്കുന്നത്. റൂട്ടിന്റെ കരിയര്‍ ആവറേജ് 49 ഉം സ്‌ട്രൈക്ക് റേറ്റ് വെറും 56 ഉം ആണെന്ന് അറിയുമ്പോഴാണ് ബാസ് ബോള്‍ ഇറയില്‍ റൂട്ടിന്റെ പ്രകടനം ഇംഗ്ലണ്ടിന് എത്ര നിര്‍ണ്ണായകമാണ് എന്ന് മനസ്സിലാകുന്നത്.
ഈ ഇന്ത്യന്‍ സീരീസില്‍ ഒന്നിലധികം തവണ മുന്‍പിലെത്താനുള്ള സാഹചര്യം ഇംഗ്ലണ്ട് കളഞ്ഞ് കുളിച്ചത് റൂട്ടിന്റെ മോശം ഫോം മൂലമാണ്. ബാസ് ബോളില്‍ ആദ്യമായി ഇംഗ്ലണ്ട് ഒരു സീരീസ് തോല്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രൈം റീസണ്‍ റൂട്ടിന്റെ ഫോം തന്നെയായിരിക്കും. ബാസ് ബോളിന്റെ തളക്കാനുള്ള വഴിയും അത് തന്നെയാണ്. Get Root early, Others will falter eventually.
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍