എവിനെ നേരത്തെ ഇറക്കിയിരുനെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു, എന്തിനാണ് ആ താരത്തെ കളിപ്പിച്ചത്

ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ തോൽക്കാൻ ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട്. രാഹുലിന്റെ മെല്ലെപോക്ക്, ബോളറുമാരിൽ മൊഹ്‌സീൻ ഒഴികെ ആരും അവസരത്തിനൊത്ത് ഉയരാത്തത്. പക്ഷെ ഇതിനേക്കാൾ കൂടുതലായി ആളുകൾ പറയുന്നത് പവർ ഹിറ്ററായ എവിൻ ലൂയിസിനെ നേരത്തെ ഇറക്കാത്ത പാളിപ്പോയ തന്ത്രത്തോടാണ്. കളിക്ക് മുമ്പരെ കമന്റേറ്റർ പറഞ്ഞിരുന്നു- its a good toss to loss . അതായത് ആദ്യം ബാറ്റ് ചെയ്ത് നല്ല ഒരു സ്കോർ ഉയർത്തിയാൽ ചാസിങ് ബുദ്ധിമുട്ടായിരിക്കും. 200 ന് മുകളിൽ ഒരു സ്കോർ എതിരാളികൾ പടുത്തുയർത്തിയപ്പോൾ തന്നെ പാതി തോറ്റ മനസുമായിട്ടാണ് ലക്നൗ കളത്തിൽ ഇറങ്ങിയതെന്ന് പറയാം

ഡി കോക്ക് പുറത്തായതിന് ശേഷം മനൻ വോറയെ ഇറക്കിയ ലക്നൗ തന്ത്രമാണ് ഇപ്പോൾ കൂടുതൽ വിമർശനം കേൾക്കുന്നത്. ആ സമയത്ത് മുമ്പ് പല തവണ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിനെ കരകയറ്റിയ ലൂയിസ് ആയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആകാശ് ചോപ്രയും ഇത് തന്നെയാണ് പറയുന്നത്.

“ഈ ടീമിനെതിരെ ക്വിന്റൺ ഡി കോക്കിന് അധികം തിളങ്ങാൻ സാധിച്ചിട്ടില്ല. അവൻ ജോഷിന്റെ പന്തിൽ പുറത്താക്കുമെന്ന് ഞാൻ കരുതി, പക്ഷേ സിറാജ് ആദ്യം തന്നെ അവനെ പുറത്താക്കി. എന്നാൽ അതിനു ശേഷം മൂന്നാം നമ്പറിൽ, സർപ്രൈസ് ആയി മനൻ വോറ വന്നു. വ്യക്തിപരമായി, എനിക്ക് ആ തന്ത്രം ഒട്ടും ഇഷ്ടപ്പെട്ടില്ല.”

“ഞാൻ ചിന്തിച്ചു , എന്തുകൊണ്ട് എവിൻ ലൂയിസ് വരുന്നില്ല.? നിങ്ങൾ എവിൻ ലൂയിസിനെ മൂന്നാം നമ്പറിൽ അയച്ചില്ലെങ്കിൽ നിങ്ങൾ എന്തിനാണ് എവിൻ ലൂയിസിനെ കളിപ്പിച്ചത്? ആ തന്ത്രം പാളി പോയി, ലൂയിസ് -രാഹുൽ സഖ്യം ആയിട്ടുരുനെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു. , വോറ നന്നായി തന്നെ കളിച്ചു, പക്ഷെ ഇതുകൊണ്ട് ലൂയിസ് വളരെ താഴെയുള്ള ഓർഡറിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.”

Read more

തോറ്റെങ്കിലും അരങ്ങേറ്റ സീസൺ ലക്നൗ നിരാശപ്പെടുത്തിയില്ല എന്ന് പറയാം.