അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

സ്റ്റാർ സ്‌പോർട്‌സ് ആതിഥേയത്വം വഹിക്കുന്ന ഒരു ഷോയിൽ മുൻ താരം സുനിൽ ഗവാസ്‌കറിൻ്റെ പരാമർശത്തിന് മറുപടിയുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത്. 2025 ലെ ഐപിഎൽ ലേലത്തെക്കുറിച്ചുള്ള ഇതിഹാസത്തിന്റെ അഭിപ്രായത്തിന് പന്ത് തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മറുപടി നൽകി.

ഡൽഹി ക്യാപിറ്റൽസ് വിട്ടയച്ച പന്ത് ലേലത്തിൽ ഇറങ്ങുമ്പോൾ താരത്തിനായി വമ്പൻ ലേലം വിളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മുതൽ ഡൽഹികെ വേണ്ടി കളിച്ച 27-കാരൻ 3284 റൺസ് നേടിയിട്ടുണ്ട്. 2022ലും 2024ലും ടീമിനെ അദ്ദേഹം നയിച്ചു. നവംബർ 24, 25 തീയതികളിൽ നടക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി, പന്ത് ഡൽഹി ക്യാപിറ്റൽസുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ച് സുനിൽ ഗവാസ്‌കർ സംസാരിച്ചു. 75-കാരൻ പറഞ്ഞു:

“എന്തോ വിലയുടെ തർക്കത്തിലാണ് പന്ത് ഡൽഹി വിട്ടതെന്ന് എനിക്ക് തോന്നുന്നു. ചില സമയങ്ങളിൽ ഇങ്ങനെ സംഭവിക്കാം. ഒരു താരത്തിന് ടീം തനിക്കിട്ട വില പോരാ എന്ന് തോന്നിയാൽ തന്നെ ഒഴിവാക്കാൻ പറയാം. പന്തിന്റെ കാര്യത്തിൽ ഡൽഹിയും അതാണ് ചെയ്തത്. എന്നാൽ ലേലത്തിൽ അവനായി ടീം വീണ്ടും ശ്രമിക്കും.”

“ഒരുപക്ഷേ അവിടെ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്ന് എനിക്ക് തോന്നുന്നു, പക്ഷേ ഡൽഹിക്ക് തീർച്ചയായും ഋഷഭ് പന്തിനെ തിരികെ വേണം, കാരണം അവർക്കും ഒരു ക്യാപ്റ്റനെ വേണം. റിഷഭ് പന്ത് അവരുടെ ടീമിൽ ഇല്ലെങ്കിൽ, അവർക്ക് ഒരു പുതിയ ക്യാപ്റ്റനെ വാങ്ങേണ്ടി വരും. ഡൽഹി തീർച്ചയായും ഋഷഭ് പന്തിന് വേണ്ടി പോകുമെന്നാണ് എൻ്റെ തോന്നൽ.” ഇതിഹാസം പറഞ്ഞു.

പന്ത് ഇതിന് നൽകിയ മറുപടി ഇങ്ങനെയാണ് “പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാൻ ഡൽഹി വിട്ടതെന്ന് പറയാം”

എന്തായാലും മെഗാ ലേലത്തിൽ താരത്തിനായി വമ്പൻ ലേലം നടക്കുമെന്ന് ഉറപ്പാണ്.

Latest Stories

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്