മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പേസ് ആക്രമണത്തിന്റെ പോരാട്ടമായിരുന്നു. പാകിസ്താനെ സംബന്ധിച്ച് അത് വേഗതയുടേതാണെങ്കിൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത് കൗശലത്തിന്റേത് ആയിരുന്നു. എന്തിരുന്നാലും അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിന് സർവ്വം അനുകൂലമായതോടെ പാകിസ്ഥാൻ പോരാടി തോറ്റു.
സെമി ഫൈനലിൽ ഇന്ത്യ നേടിയ റൺസ് തങ്ങളുടെ ബാറ്റ്‌സ്മാന്മാർ നേടിയിരുനെങ്കിൽ എന്ന് പാകിസ്ഥാൻ ബോളറുമാർ ആഗ്രഹിച്ച് കാണും. 139 റൺസ് എന്ന ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ തങ്ങളാൽ ആകും വിധം പാകിസ്ഥാൻ ശ്രമിച്ചപ്പോൾ ഫൈനൽ മത്സരം ഈ ലോകകപ്പിലെ ആവേശകരമായ മത്സരങ്ങളുടെ ലിസ്റ്റിലേക്ക് എത്തി.
ഫൈനൽ മത്സരത്തിന്റെ എല്ലാ ആവേശവും കാണികൾക്ക് ഓരോ നിമിഷവും കിട്ടിയ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ടിന് ടി20 യിലെ രണ്ടാം കിരീടം. പാകിസ്ഥാൻ ഉയർത്തിയ 139 റൺസ് വിജയകലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഒരു ഫൈനൽ മത്സരത്തിന്റെ ആവേശം മുഴുവൻ അവസാനം വരെ നിലനിന്ന മത്സരത്തിൽ 6 ബോളുകൾ ബാക്കി നിൽക്കെ ആയിരുന്നു ഇംഗ്ലണ്ട് ജയം.
പാകിസ്ഥാൻ മുൻ ബോളർ മൊഹമ്മദ് അമീർ തോൽവിയിൽ ബാബർ അസമിനെ കുറ്റപ്പെടുത്തി രംഗത്ത് എത്തി- നവാസിനെ ഇന്ത്യക്ക് എതിരെയുള്ള തോൽവിക്ക് ശേഷം ബാബർ മാച്ച് വിന്നർ എന്ന് വിളിച്ചിരുന്നു, എന്നാൽ അയാളെ പിന്നീടുള്ള മത്സരങ്ങളിൽ അത്രക്ക് വിശ്വസിച്ച് കണ്ടില്ല. ഷദാബ് നല്ല രീതിയിൽ എറിഞ്ഞത് കണ്ടിട്ടെങ്കിലും ഒരു ഓവർ അയാൾക്ക് കൊടുക്കാമായിരുന്നു, ബാബർ എടുത്ത തീരുമാനം പാളി പോയി.”