ഐപിഎൽ 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) ബുധനാഴ്ച (മേയ് 4) നടക്കുന്ന മത്സരത്തിന് ഫിറ്റ്നസ് ആണെങ്കിൽ, ബാറ്റിംഗ് ഓൾറൗണ്ടർ ശിവം ദുബെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപെടുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈയുടെ മുൻ മത്സരത്തിൽ 28-കാരൻ കളിച്ചിരുന്നില്ല. ധോണി തിരിച്ചുവന്നതോടെ ദുബൈയുടെ സ്ഥാനം തെറിച്ചുവെന്ന് ആരാധകർ പ്രതികരിച്ചിരുന്നു. പറിക്കാനോ കാരണം എന്നും വ്യക്തമല്ല.
“ശിവം ദുബെ, അവൻ ഫിറ്റ്നാണെങ്കിൽ, ടീമിൽ ഉണ്ടാകണം . ബാറ്റിംഗിലും ബൗളിങ്ങിലും രവീന്ദ്ര ജഡേജ കൂടുതൽ സംഭാവന നൽകേണ്ടതുണ്ട്. എന്നാൽ അയാൾക്ക് അതിന് കഴിയുമോ? ആർസിബിയ്‌ക്കെതിരെയായ ആദ്യ റൗണ്ട് പോരാട്ടത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു , പക്ഷേ ഇപ്പോൾ നല്ല ഫോമിൽ അല്ല ജഡേജ.”
വൈകിട്ട് ഏഴരയ്‌ക്ക് പുനെയിലാണ് ആര്‍സിബി-സിഎസ്‌കെ മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. അതേസമയം രണ്ടാഴ്ചയായി ജയിച്ചിട്ടില്ല ബാംഗ്ലൂര്‍. 10 കളിയിൽ 10 പോയിന്‍റുള്ള ആര്‍സിബിക്ക് ഒരു തോൽവി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ൽ അഞ്ച് ഇന്നിംഗ്സിലും രണ്ടക്കം കണ്ടില്ല.