അവൻ നന്നായി കളിച്ചാൽ ഇന്ത്യ ചിലപ്പോൾ തോൽക്കും, ഒരു ബലഹീനതയും ഇല്ലാത്ത താരമാണ് അദ്ദേഹം: സഞ്ജയ് ബംഗാർ

ലാഹോറിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇടം നേടിയത്. സെഞ്ചുറി നേടിയ രച്ചിൻ രവീന്ദ്രയുടെയും കെയ്ൻ വില്യംസണിൻ്റെയും മികവിലാണ് കിവീസിന് ജയം പിറന്നത്. സെഞ്ച്വറി കൂടാതെ 1 വിക്കറ്റും വീഴ്ത്തിയ രചിൻ തൻ്റെ ഓൾറൗണ്ട് പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻ്റിലെ അദ്ദേഹത്തിൻ്റെ രണ്ടാം സെഞ്ചുറിയാണിത്, ബംഗ്ലാദേശുമായുള്ള മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.

25-കാരൻ രചിൻ ഏകദിനത്തിൽ അഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ട്, ഇവയെല്ലാം ഐസിസി ടൂർണമെൻ്റുകളിൽ ആണ് പിറന്നത്. 2023 ഏകദിന ലോകകപ്പിൽ മൂന്ന്, ചാമ്പ്യൻസ് ട്രോഫിയിൽ രണ്ട്. അപകടരഹിത ക്രിക്കറ്റ് കളിക്കുന്ന അദ്ദേഹം ഫാൻസി സ്ട്രോക്കുകൾ കളിക്കാറില്ല എന്നതാണ് പ്രത്യേകതയായി പറയുന്നത്. സഞ്ജയ് ബംഗാർ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവിടെ അദ്ദേഹം ഇന്ത്യക്ക് ഒരു അപായ സൂചനയും നൽകിയിട്ടുണ്ട്.

“ബലഹീനതകളൊന്നും ഇല്ലാത്ത താരമാണ് അവൻ. ഇന്ത്യ അവനുവേണ്ടി തയ്യാറാകണം, കാരണം രുദ്ര ശ്രമിച്ചിട്ടും നിങ്ങൾക്ക് രചിൻ രവീന്ദ്രയിൽ ഒരു ബലഹീനത കണ്ടെത്താൻ കഴിയില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുക എന്നതാണ്. അവിടെ ചിലപ്പോൾ അവൻ വീണേക്കും ”അദ്ദേഹം പറഞ്ഞു.

Read more

“ഫോമിലുള്ള നിലവാരമുള്ള കളിക്കാർ ഉള്ളതിനാൽ ഇന്ത്യയെ വെല്ലുവിളിക്കാൻ കഴിയുന്ന ടീമാണ് ന്യൂസിലൻഡ്. ഇന്ത്യക്ക് അനുകൂലമായ 60-40 എന്ന നിലയിൽ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നിൽ. ന്യൂസിലൻഡ് എല്ലാ സാഹചര്യങ്ങൾക്കും തയ്യാറെടുക്കുമെന്നതിനാൽ വിലകുറച്ച് കാണാൻ പറ്റില്ല. അവർ നിരവധി പദ്ധതികളുമായി വരുന്ന ഒരു ടീമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.