ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല ലഭിച്ചാല്‍?; ഞെട്ടിക്കുന്ന പ്രസ്താവനയുമായി മൈക്കല്‍ വോണ്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല തന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ എന്താണ് ചെയ്യുകയെന്നു തുറന്നു പറഞ്ഞ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമിയിലെ പരാജയത്തിന്റെയും ഇംഗ്ലണ്ടിന്റെ കിരീട ധാരണത്തിന്റെയും പശ്ചാത്തലത്തിലാണ് വോണിന്റെ പ്രതികരണം.

ഇന്ത്യന്‍ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല എനിക്കാണ് കിട്ടുന്നതെങ്കില്‍ ഞാന്‍ എന്റെ അഭിമാനമെല്ലാം വേണ്ടെന്നു വച്ച് പ്രചോദനത്തിനു വേണ്ടി ഇംഗ്ലണ്ടിനെയായിരിക്കും നോക്കുക. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ കളിക്കാരുടെ ഈ ഗ്രൂപ്പ് അസാധാരണം തന്നെയാണ്. ലോകത്തിനു മുഴുവനും അനുകരിക്കേണ്ട ഒരു ട്രെന്‍ഡ് സെറ്റിംഗ് ടീം ഇംഗ്ലണ്ടിനു ഉണ്ടായിരിക്കുകയാണ്.

ഇംഗ്ലണ്ട് എങ്ങനെയാണ് ഇതു സാധിച്ചെടുത്തത്? ഏറ്റവും ആവശ്യമുള്ളപ്പോള്‍ കളി ജയിക്കേണ്ടത് എങ്ങനെയാണെന്നു ഇംഗ്ലണ്ടിനു അറിയാം. ഇത്തരമൊരു മാനസികാവസ്ഥയാണ് അവരുടേത്. വലിയ ഗെയിമുകള്‍ ജയിപ്പിക്കാന്‍ സാധിക്കുന്ന കളിക്കാരും ഇംഗ്ലണ്ടിനുണ്ടെന്നും വോണ്‍ പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളായ ശേഷം ഇന്ത്യ എന്താണ് ചെയ്തിട്ടുള്ളത്. ഒന്നും തന്നെയില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റാണ് ഇന്ത്യ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതെന്ന് അടുത്തിടെ വോണ്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോണിന്റെ പുതിയ പ്രതികരണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ