ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി; നടക്കാൻ പോകുന്നത് യുദ്ധം; സംഭവം ഇങ്ങനെ

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകേണ്ട എന്ന നിലപാടിൽ ഉറച്ച് ഇന്ത്യൻ ഗവർമെന്റ്. സുരക്ഷാ പ്രശ്ങ്ങൾ കണക്കിലെടുത്താണ് ഗവർമെന്റ് ബിസിസിഐക്ക് നിർദേശം നൽകിയത്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ബിസിസിഐയുടെ മാത്രം തീരുമാനം കൊണ്ട് ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ സാധിക്കില്ല.

എന്നാൽ GEO ഇപ്പോൾ പുറത്ത് വിട്ട റിപ്പോട്ട് പ്രകാരം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ 2036 ഇൽ നടക്കാൻ പോകുന്ന ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താൻ പാകിസ്ഥാൻ ഗവർമൻറ്റ് സമ്മതിക്കില്ല. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് അവർ പരാതി നൽകും, ഇന്ത്യ കായിക മേഖലയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ. അത് ഇന്ത്യക്ക് ദോഷം ചെയ്യും.

ഇരു രാജ്യങ്ങളുടെയും ഗവർമെന്റുകൾ തമ്മിൽ ആഭ്യന്തര യുദ്ധങ്ങൾ വരെ സംഭവിക്കും എന്നാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. നിലവിൽ ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തണം എന്ന ആവശ്യവുമായി ഇന്ത്യ, പാകിസ്ഥാൻ ബോർഡിനെ സമീപിച്ചിരുന്നു. ഇന്ത്യ ടൂർണമെന്റിൽ നിന്നും വിട്ടു നിന്നാൽ സാമ്പത്തീകമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അത് ബാധിക്കും, അത് കൊണ്ട് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ പാകിസ്ഥാൻ നിർബന്ധിതരാകേണ്ടി വരും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

ഹൈബ്രിഡ് മോഡലിലാണ് ടൂർണമെന്റ് നടത്തുന്നതെങ്കിൽ ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലായിട്ടായിരിക്കും ഇന്ത്യയുടെ മത്സരം നടത്തുക. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് എന്നി മാസങ്ങളിലായിട്ടാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.