ഇന്ത്യക്ക് ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണം: വിലയിരുത്തലുമായി മുന്‍ താരം, അത് കോഹ്‌ലിയല്ല

ടി20 ലോകകപ്പിനായി ടീം ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലാണ്. പല തവണ നോക്കൗട്ടില്‍ എത്തിയിട്ടും ഇന്ത്യ 2007 ന് ശേഷം ഒരു ടി20 ട്രോഫി നേടിയിട്ടില്ല. ഈ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്താന്‍ സെലക്ടര്‍മാര്‍ ഇത്തവണ ഏറ്റവും മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ അവസരങ്ങളില്‍ നിര്‍ണായകമാകും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍, ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളില്‍ അദ്ദേഹം സംഭാവന നല്‍കി. മത്സരത്തില്‍ ഹാര്‍ദ്ദിക് തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തി 23 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടി. ബോളിംഗില്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പരാജയപ്പെട്ടതിന് പാണ്ഡ്യയ്ക്ക് വിഷമമുണ്ടായിരുന്നു. തന്റെ കന്നി ക്യാപ്റ്റന്‍സി കീഴില്‍ മുംബൈ ടീം അവസാന സ്ഥാനത്താണ് ഫിനീശ് ചെയ്തത്. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് ഒരുവിധ സംഭാവനയും സീസണില്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ.

ഹാര്‍ദിക് പാണ്ഡ്യ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ ഹാര്‍ദിക്ക് മികച്ച പ്രകടനം പുറത്തെടുക്കണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച ഫോമിലല്ലായിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ അവന്‍ ഒരു വലിയ മാച്ച് വിന്നറാണ്. സന്നാഹ മത്സരത്തില്‍ പാണ്ഡ്യ തന്റെ ഫേം വീണ്ടെടുത്തു.

മുംബൈക്ക് വേണ്ടിയുള്ള തന്റെ പ്രകടനത്തെക്കുറിച്ച് ഹാര്‍ദിക് ചിന്തിക്കില്ല. ലോകകപ്പില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം നല്‍കും- നയന്‍ മോംഗിയ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ