വിരാട് കോഹ്‌ലിയെ വീണ്ടും നായകസ്ഥാനത്തേക്കെത്തിച്ചാല്‍ ഇന്ത്യ കപ്പടിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നും അതിന് മുമ്പ് അവരുടെ സീറ്റ് നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും റഷീദ് ലത്തീഫ് പറഞ്ഞു.
വിരാട് കോഹ്‌ലിയെ നായകനായി തുടരാന്‍ അനുവദിക്കുകയായിരുന്നു എങ്കില്‍ ഈ സമയത്തിനുള്ളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം തയ്യാറാവുമായിരുന്നു. കപ്പടിക്കാനുള്ള സാധ്യതയും ഉയരും. ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തി. മധ്യ നിരയിലും ലോവര്‍ ഓഡറിലുമെല്ലാം പല പരീക്ഷണങ്ങളും നടത്തി.
താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ല. അതിന് മുമ്പ് അവരുടെ സീറ്റ് നഷ്ടമാകുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം മടങ്ങിവരുന്നവരാണ്. അവരില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുന്നത് ഇന്ത്യയെ സഹായിച്ചേക്കില്ല- ലത്തീഫ് പറഞ്ഞു.
എംഎസ് ധോണിയ്ക്ക് പിന്നാലെ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‌ലിക്ക് ഇന്ത്യയെ ഒരു ഐസിസി കിരീടത്തിലേക്ക് നയിക്കാനായില്ല. ഇതിനേത്തുടര്‍ന്ന് 2021ലെ ടി20 ലോകകപ്പിന് പിന്നാലെയാണ് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറിയത്.