വിദേശ പരമ്പര യുവനിരയുടെ കരുത്തിൽ ഇന്ത്യ ജയിച്ചാൽ രോഹിത്തും രാഹുലുമൊക്കെ മിക്കവാറും ഇനി ടി20 വീട്ടിൽ ഇരുന്ന് കാണേണ്ടതായി വരും, ഇന്ത്യ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമാണത്

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.

സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.

ഇപ്പോഴിതാ യുവതാരങ്ങൾ അടങ്ങിയ ടീമുമായി ബന്ധപ്പെട്ട് വലിയ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ജോണ്ടി റോഡ്‌സ്- “ന്യൂസിലൻഡിലെ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ശക്തി യുവനിരയാണ്, കൂടാതെ ചില മികച്ച കളിക്കാരും നിരയിലുണ്ട്. ഐ‌പി‌എല്ലിന്റെ വിജയം ഈ യുവതാരങ്ങളുടെ ഉടയമം, ഈ താരങ്ങൾ മുന്നോട്ട് വരണം.”

“ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ തിരഞ്ഞെടുത്ത ടി20 ടീമിനെ നോക്കിയാൽ നിങ്ങൾക് മനസിലാകും. യുവ നിരയുടെ കരുത്താണ് ഈ ടീമിന്റെ ആയുധം. നല്ല ടീമിനെയാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്.”

ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ടി20 ലോക കിരീടം ഉയർത്തി. ഐ‌പി‌എല്ലിൽ കളിക്കുന്നത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ കളിക്കാർക്ക് ധാരാളം അനുഭവങ്ങൾ നൽകുകയും അവരുടെ ഗെയിം കൂടുതൽ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് റോഡ്‌സ് കരുതുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍