എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരാള്‍ ഇയാളായിരിക്കും!

സെറ്റായാല്‍ പിന്നെ നോക്കണ്ട പുറത്താക്കാന്‍ ഇത്തിരി പാടാ.. ബോളര്‍ ആരുമാവട്ടെ ഒരു മയത്തില്‍ ഇന്നിങ്‌സും മുന്നോട്ട് ചലിപ്പിച്ച് കൊണ്ട്, ഒരു മടുപ്പുമില്ലാതെ ലോങ് ഇന്നിങ്‌സും മുന്നില്‍ കണ്ട് ക്രീസിലങ്ങനെ തുടരും കക്ഷി..

ശരിക്കും പറഞ്ഞാല്‍, പുറത്താക്കാനുള്ള ബുദ്ധിമുട്ടിനാല്‍ എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരു പ്രധാനിയുമായിരിക്കും കക്ഷി..

ഏഷ്യയിലെ ഫ്‌ലാറ്റ് വിക്കറ്റുകളില്‍ മാത്രമല്ല, ഓവലിലേയും, കേപ് ടൗണിലേയും, കിംഗ്സ്റ്റണിലേയുമൊക്കെ സീം ട്രാക്കുകള്‍ അയാള്‍ക്ക് ഒരു പോലെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ സകല രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറിയാല്‍ ബാറ്റുമുയര്‍ത്തി. അത് പല മാച്ച് വിന്നിങ്ങ് ഇന്നിങ്ങ്‌സുകളിലേക്കും നയിച്ചു.

ഏകദിന മത്സരങ്ങളിലൊക്കെ വല്ലപ്പോഴുമുളള ചില മികച്ച ഇന്നിങ്‌സുകള്‍ ഒഴിച്ച് ഒരു ശരാശരി ബാറ്റ്‌സ്മാനില്‍ ഒതുങ്ങിയപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റ് കണ്ട, അതിശയിപ്പിക്കുന്ന പ്രതിഭയുളള ഒരു ലോകോത്തര ബാറ്റ്‌സ്മാനായിരുന്നു അയാള്‍,  പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാന്‍.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

കോഴിക്കോട് പാക് പൗരന്മാര്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്; 27ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്