മര്യാദ ആണെങ്കിൽ അങ്ങനെ, ഇന്നലെ കണ്ടത് കലിപ്പൻ സഞ്ജുവിനെ; അമ്പയർമാരോട് കയർത്ത് രാജസ്ഥാൻ നായകൻ; വീഡിയോ വൈറൽ

സഞ്ജു സാംസൺ ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട വ്യക്തിയാണ്, എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഈ സീസണിലെ 14 ആം മത്സരത്തിൽ താരത്തിന് ശാന്തത നഷ്ടപെട്ടുപോകുന്ന ഒരു സംഭവം ഉണ്ടായി. മികച്ച ഒരു ഡി ആർ എസ് കോൾ എടുത്തെങ്കിലും അമ്പയറുമാരുടെ തീരുമാനത്തിന് ഒടുവിൽ തങ്ങളുടെ ഒരു റിവ്യൂ അവസരം നഷ്ടപ്പെട്ടതാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.

പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം നടന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയൂഷ് ചൗള സ്‌ട്രൈക്കിൽ നിന്ന സമയത്ത് രവി അശ്വിനായിരുന്നു ബൗളർ. ലെഗ് സൈഡിൽ നിന്ന് വന്ന ഫുള്ളർ ഡെലിവറി ആയതിനാൽ ചൗള അത് ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും അത് കണക്ട് ചെയ്യാൻ താരത്തിന് സാധിച്ചില്ല. സഞ്ജു സ്റ്റമ്പിന് പിന്നിൽ പന്ത് ശേഖരിച്ചു. രാജസ്ഥാൻ നായകൻ പിന്നിൽ പന്ത് പിടിച്ചതിന് പിന്നാലെ അമ്പയർ വൈഡ് സിഗ്നൽ നൽകുക ആയിരുന്നു.

പന്ത് പാഡിൽ കൊണ്ട് എന്നും അത് വൈഡ് അല്ലെന്നും അറിഞ്ഞതിനാൽ സഞ്ജു സമർത്ഥമായി ഡിആർഎസ് എടുത്തു. ബോൾ ട്രാക്കിംഗ് കാണിച്ചപ്പോൾ അത് പന്ത് വൈഡ് അല്ലെന്ന് വ്യക്തമായി മനസിലായി. അത് ചൗളയുടെ പാഡിൽ കൊണ്ടെന്ന് മനസിലായി. അതിനാൽ അത് വൈഡ് അല്ലെന്നും വിധി വരുകയും അത് ഒരു ഡോട്ട് ബോൾ ആയി നൽകുകയും ചെയ്തു.

സഞ്ജുവിന് കലിപ്പ് വന്നത് ആ ഭാഗത്താണ്, രാജസ്ഥാന്റെ ഒരു റിവ്യൂ കോൾ നഷ്ടപ്പെട്ട് എന്നാണ് എഴുതി കാണിച്ചത്. അപ്പീലിനു പിന്നിൽ ക്യാച്ച് ചെയ്തതിന് സാംസൺ ഡിആർഎസ് എടുത്തുവെന്നാണ് അമ്പയർ ആദ്യം കരുതിയത്, എന്നാൽ സഞ്ജു ഉടൻ തന്നെ അമ്പയറുടെ അടുത്ത് ചെന്ന് തൻ്റെ യുക്തി വിശദീകരിച്ചു, അവസാനം സഞ്ജുവിന്റെ ഭാഗം തന്നെ ജയിക്കുക ആയിരുന്നു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും