GT VS RR: അവന്മാർ ഇല്ലായിരുന്നെങ്കിൽ എന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ തീരുമാനമായേനെ: ശുഭ്മാൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 58 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാന് വേണ്ടി സഞ്ജുവും, ഷിംറോണും പൊരുതിയെങ്കിലും അവസാനം നിരാശയായിരുന്നു ഫലം.

ബാറ്റിംഗിൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ രണ്ട് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ മികച്ച ക്യാപ്റ്റൻസി കൊണ്ട് അദ്ദേഹം ആരാധകരുടെ കൈയ്യടി വാങ്ങികൂട്ടിയിരുന്നു. മത്സരത്തിന് ശേഷം ശുഭ്മാൻ ഗിൽ സംസാരിച്ചു.

ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:

” മികച്ച സ്കോർ ആണ് ഞങ്ങൾക്ക് നേടാനായത്. ആദ്യ നാല് ഓവറുകൾ അത്ര എളുപ്പമായിരുന്നില്ല. സായിയും ജോസ് ബട്ലറും നന്നായി ബാറ്റ് ചെയ്തു. എന്നെങ്കിലും ഒരു ദിവസം ഞങ്ങൾക്ക് 220 റൺസിന്‌ മുകളിൽ നേടാൻ സാധിക്കും. ഞങ്ങളുടെ ബോളർമാർ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഒരു മത്സരത്തിൽ നിങ്ങൾക്ക് പ്ലയെർ ഓഫ് ദി മാച്ചിനെ തിരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിൽ അതാണ് ഞങ്ങളുടെ ടീമിന്റെ വിജയം. എനിക്ക് ക്യാപ്റ്റൻസി എളുപ്പമാകുന്നത് ബോളർമാർ കാരണമാണ്” ശുഭ്മാൻ ഗിൽ പറഞ്ഞു.

ഗുജറാത്തിനായി ബാറ്റിംഗിൽ ഓപണർ സായി സുദർശൻ തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. താരം 53 പന്തിൽ 8 ഫോറും 3 സിക്സറുമടക്കം 82 റൺസാണ് നേടിയത്. കൂടാതെ ജോസ് ബട്ലർ, ഷാരൂഖ് ഖാൻ എന്നിവർ 36 റൻസുകൾ വീതവും നേടി. ബോളിങ്ങിൽ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകളും, റഷീദ് ഖാൻ, സായി കിഷോർ എന്നിവർ രണ്ട് വിക്കറ്റുകളും, കൂടാതെ അർഷാദ് ഖാൻ, മുഹമ്മദ് സിറാജ്, കുൽവന്ത് ഖെജ്രോളിയ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.