ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് കാണികൾക്ക് സമ്മാനിക്കുന്നത് ആവേശ കാഴ്ചകൾ തന്നെയാണ്. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഓസ്ട്രേലിയ പോരാട്ട വീര്യം പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ഇന്നിങ്സിൽ 263’റൺസെടുത്ത ഓസ്ട്രേലിയ സ്പിന്നർ നാഥാൻ ലിനോണിന്റെ ബലത്തിൽ ഇന്ത്യയെ വലിയ തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. വെറും 152 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.
ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്ന് ഇന്ത്യയെ സമ്മതത്തിലാക്കിയെങ്കിലും അവർ അർഹിക്കാത്ത ഒരു വിക്കറ്റ് അവർക്ക് കിട്ടിയതിൽ ഇന്ത്യൻ ആരധകർ അസ്വസ്ഥരാണ്. മറ്റാരുടെയും അല്ല നല്ല രീതിയിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ കരകയറ്റാൻ ശ്രമിക്കുക ആയിരുന്ന കോഹ്‌ലിയുടെ വിക്കറ്റാണ് യാതൊരു അർഹതയും ഇല്ലാതെ അവർക്ക് കിട്ടിയത്. സംഭവം, മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു .
കോഹ്‌ലിയുടെ ഒരു എൽ.ബി. അമ്പയർ നിതിൻ മേനോൻ ഔട്ട് വിധിക്കുന്നു. യാതൊരു സംശയവും കൂടാതെ റിവ്യൂ എടുത്ത് കോഹ്ലി തനിക്ക് അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയിരുന്നു. ബാറ്റിലാണോ പാഡിലാണോ തട്ടിയതെന്ന് മനസിലാക്കാൻ പറ്റാത്ത തേർഡ് അമ്പയർ ഔട്ട് തന്നെയാണെന്നും അമ്പയർ ഡിസിഷൻ നിലനിർത്താൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ബാറ്റിലാണ് പന്ത് ആദ്യം തട്ടിയതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും എങ്ങനെ ഇങ്ങനെ ഒരു തീരുമാനം വന്നു എന്നതാണ് ഇന്ത്യൻ ആരാധകരെ നിരാശപെടുതുന്ന കാര്യം.
Read more
ഇത് മൂനാം തവണയാണ് കോഹ്‌ലിക്ക് സമാനായ രീതിയിൽ പുറത്താക്കേണ്ടി വരുന്നത്. രണ്ടെണ്ണം ടെസ്റ്റിലും ഒരെണ്ണം ഐ.പി.എലിലും, ഈ മൂന്ന് തവണയും അമ്പയർ നിതിൻ മേനോൻ ആയിരുന്നു എന്നതാണ് കൂടുതൽ കൗതുകം. മത്സരത്തിന്റെ ആ പോയിന്റിൽ നിർണായകമായ വിക്കറ്റ് ആയിരുന്നു അത്. 44 റൺസാണ് കോഹ്ലി എടുത്തത്.