സ്‌ട്രൈക്കിൽ നിൽക്കുന്നത് കോഹ്ലിയാണോ, എങ്കിൽ അത് ഔട്ട് തന്നെ; കോഹ്‌ലിയോട് വൈരാഗ്യം ഉള്ളപോലെ, നിതിൻ മേനോന്റെ 'ചതി' ഇത് ആദ്യമല്ല; ട്രോൾ

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് കാണികൾക്ക് സമ്മാനിക്കുന്നത് ആവേശ കാഴ്ചകൾ തന്നെയാണ്. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഓസ്ട്രേലിയ പോരാട്ട വീര്യം പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ഇന്നിങ്സിൽ 263’റൺസെടുത്ത ഓസ്ട്രേലിയ സ്പിന്നർ നാഥാൻ ലിനോണിന്റെ ബലത്തിൽ ഇന്ത്യയെ വലിയ തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. വെറും 152 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.

ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്ന് ഇന്ത്യയെ സമ്മതത്തിലാക്കിയെങ്കിലും അവർ അർഹിക്കാത്ത ഒരു വിക്കറ്റ് അവർക്ക് കിട്ടിയതിൽ ഇന്ത്യൻ ആരധകർ അസ്വസ്ഥരാണ്. മറ്റാരുടെയും അല്ല നല്ല രീതിയിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ കരകയറ്റാൻ ശ്രമിക്കുക ആയിരുന്ന കോഹ്‌ലിയുടെ വിക്കറ്റാണ് യാതൊരു അർഹതയും ഇല്ലാതെ അവർക്ക് കിട്ടിയത്. സംഭവം, മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു .

കോഹ്‌ലിയുടെ ഒരു എൽ.ബി. അമ്പയർ നിതിൻ മേനോൻ ഔട്ട് വിധിക്കുന്നു. യാതൊരു സംശയവും കൂടാതെ റിവ്യൂ എടുത്ത് കോഹ്ലി തനിക്ക് അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയിരുന്നു. ബാറ്റിലാണോ പാഡിലാണോ തട്ടിയതെന്ന് മനസിലാക്കാൻ പറ്റാത്ത തേർഡ് അമ്പയർ ഔട്ട് തന്നെയാണെന്നും അമ്പയർ ഡിസിഷൻ നിലനിർത്താൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ബാറ്റിലാണ് പന്ത് ആദ്യം തട്ടിയതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും എങ്ങനെ ഇങ്ങനെ ഒരു തീരുമാനം വന്നു എന്നതാണ് ഇന്ത്യൻ ആരാധകരെ നിരാശപെടുതുന്ന കാര്യം.

ഇത് മൂനാം തവണയാണ് കോഹ്‌ലിക്ക് സമാനായ രീതിയിൽ പുറത്താക്കേണ്ടി വരുന്നത്. രണ്ടെണ്ണം ടെസ്റ്റിലും ഒരെണ്ണം ഐ.പി.എലിലും, ഈ മൂന്ന് തവണയും അമ്പയർ നിതിൻ മേനോൻ ആയിരുന്നു എന്നതാണ് കൂടുതൽ കൗതുകം. മത്സരത്തിന്റെ ആ പോയിന്റിൽ നിർണായകമായ വിക്കറ്റ് ആയിരുന്നു അത്. 44 റൺസാണ് കോഹ്ലി എടുത്തത്.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ