RCB UPDATES: കോഹ്‌ലി മാസ് ആയി കളിച്ചാൽ ആർസിബി തോൽക്കും, ക്ലാസ് ആയി കളിച്ചാൽ ജയിക്കും; താരത്തിന്റെ സ്ലോ ബാറ്റിംഗ് ആർസിബിക്ക് നൽകുന്നത് വലിയ സഹായം; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

ടി 20 യിൽ ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ചർച്ചയാകുന്ന ഒരു വാക്കാണ് ” സ്ട്രൈക്ക് റേറ്റ്”. ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒകെ എത്ര സ്കോർ ഒരു ടീം നേടിയാലും സേഫ് അല്ലാത്ത സമയത്ത് ഈ സ്ട്രൈക്ക് റേറ്റ് എന്ന വാക്കിന് പ്രാധാന്യം വർദ്ധിക്കുന്നു. അതേസമയം വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ ഈ വാക്കിന് അത്ര പ്രാധാന്യം ഇല്ല. സ്ട്രൈക്ക് റേറ്റിൽ അല്ല മറിച്ച് താരത്തിന്റെ സ്ലോ ബാറ്റിംഗ് ആളാണ് ആർസിബിക്ക് ഈ സീസണിൽ ആവശ്യം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ആർ‌സി‌ബിയുടെ ഏഴ് മത്സരങ്ങളുടെ വിശകലനം നടത്തുമ്പോൾ – കോഹ്‌ലി ക്രീസിൽ = തുടരുകയും സ്ലോ രീതിയിലൂടെ ക്‌ളാസിക്ക് രീതിയിൽ റൺസ് ശേഖരിക്കുകയും ചെയ്യുമ്പോൾ, ആർ‌സി‌ബി വിജയിക്കും. അദ്ദേഹം നേരത്തെ വീഴുമ്പോൾ അവർ തോൽക്കും. അതാണ് ആർസിബിയുടെ അവസ്ഥ .

ആധുനിക ടി20 ക്രിക്കറ്റിൽ ബാറ്റ്‌സ്മാൻമാരെ വിലയിരുത്തുന്നത് സ്ഥിരതയെക്കാൾ സ്ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിലാണ്. എന്നിരുന്നാലും, ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിൽ കോഹ്‌ലിയുടെ സമീപനം ആർ‌സി‌ബിക്ക് ക്ഷണികമായ ആക്രമണ പ്രകടനങ്ങളെക്കാൾ വിലപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആർസിബി മത്സരങ്ങൾ ജയിക്കുമ്പോൾ അദ്ദേഹത്തിന്റെ ശരാശരി 54.75 ആണ്, തോൽവികളിൽ വെറും 10 മാത്രമാണ്.

ആർ‌സി‌ബിയുടെ നാല് വിജയങ്ങളിലും കോഹ്‌ലി 30 റൺസ് കഴിഞ്ഞുള്ള സ്കോർ നേടിയിരുന്നു. ഇത് പട്ടിദാർ, ലിവിംഗ്‌സ്റ്റൺ, ടിം ഡേവിഡ് തുടങ്ങിയ പവർ ഹിറ്റർമാർക്കു സ്വതന്ത്രമായി പ്രകടനം കാഴ്ചവയ്ക്കാൻ സ്ഥിരത നൽകി. നേരെമറിച്ച്, മൂന്ന് തോൽവികളിലും കോഹ്‌ലിക്ക് 25 റൺസ് തികയ്ക്കാൻ കഴിഞ്ഞില്ല, ഇത് ആർ‌സി‌ബിയുടെ മധ്യനിരയെ തകർത്തു. അവർക്ക് എളുപ്പത്തിൽ റൺ നേടാൻ ആയില്ല.

ഐ‌പി‌എൽ 2025 പുരോഗമിക്കുമ്പോൾ, ആർ‌സി‌ബിക്ക് ജയിക്കണം എങ്കിൽ മാസ് ശൈലി വിട്ട് കോഹ്‌ലി ക്‌ളാസ്സിക്ക് ശൈലിയിൽ കളിച്ചാൽ മാത്രമേ ആർസിബിക്ക് ജയിക്കാൻ സാധിക്കു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

Read more