ഷമീല്‍ സലാഹ്
കെനിയ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വരുമ്പോള്‍ അവര്‍ക്ക് ഒരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നു. അയാളും, ആ ടീമും ചിലപ്പോഴൊക്കെ എതിരാളികളെയും, ലോക ക്രിക്കറ്റിനെയും ഞെട്ടിച്ചു. അതിനായി ബാറ്റ് കൊണ്ടും, പന്തുകൊണ്ടും അയാള്‍ വിസ്മയം തീര്‍ത്തു. മാത്രവുമല്ല, വിക്കറ്റ് കീപ്പറായും സേവനമനുഷ്ഠിച്ചു.
തങ്ങള്‍ കളിച്ച ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായ 1996 വില്‍സ് വേള്‍ഡ് കപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സെന്‍സേഷണല്‍ വിജയത്തില്‍ നിര്‍ണ്ണായകമായി മാന്‍ ഓഫ് ദി മാച്ചിലൂടെ ആ ക്യാപ്റ്റന്റെ പന്തുകൊണ്ടുള്ള വിസ്മയത്തിലൂടെയായിരുന്നു.
1998ലെ കൊക്കോ-കോള ട്രിയാന്‍ഗുലര്‍ ട്രൈ സീരീസില്‍ ഗ്വാളിയോറില്‍ (ചിത്രത്തില്‍) വെച്ച് ഇന്ത്യയെ വീഴ്ത്തി മാന്‍ ഓഫ് ദി മാച്ചു നേടുമ്പോള്‍ അവിടെ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഉള്ള വിസ്മയത്തിലൂടെ ആയിരുന്നു. ഇന്ത്യന്‍ ബൗളിംഗിനെ തൂക്കിയടിച്ച 5 സിക്‌സറുകളോടെ നേടിയ 83 റണ്‍സും, 3 വിക്കറ്റും.
2003 വേള്‍ഡ് കപ്പില്‍ കെനിയ സെമി ഫൈനലിലേക് കടക്കുമ്പോള്‍ അവര്‍ക്കായി ഏറ്റവും കൂടുതല്‍ റണ്‍സും, ഏറ്റവും കൂടുതല്‍ വിക്കറ്റും ആ കളിക്കാരനില്‍ നിന്നുമായിരുന്നു.അങ്ങനെ പല പ്രകടനങ്ങളും.
നിര്‍ഭാഗ്യവശാല്‍, ക്രിക്കറ്റ് അഴിമതി ആരോപണത്തിലൂടെ അവരുടെ പ്രചോധനാത്മകമായ ആ മുന്‍ ക്യാപ്റ്റനെ 2004ല്‍ 5 വര്‍ഷത്തേക്ക് വിലക്കപ്പെട്ടു. അതോട് കൂടി കെനിയന്‍ ക്രിക്കറ്റ് ഒരു ഉയരത്തിന് ശേഷം തകരുകയായിരുന്നു എന്നു പറയാം.
സഹ അസോസിയേറ്റ്സിനെതിരെ പോലും കെനിയയുടെ പ്രകടനങ്ങള്‍ ക്രമാനുഗതമായി മോശമായി.
കെനിയയുടെ ഒരു യഥാര്‍ത്ഥ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരില്‍ ഒരാളായിരുന്നു അയാള്‍. മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നെങ്കില്‍, പരിമിത ഓവര്‍ ക്രിക്കറ്റിലെ വളരെ കഴിവുള്ള ഒരു ഓള്‍റൗണ്ടറായും മാറുമായിരുന്നു. മൗറീസ് ഒഡുംബെ..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍