എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന നാലാം ടി20യിൽ ഇന്ത്യയുടെ കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ഒരു മോശം റെക്കോർഡിൽ വിരാട് കോഹ്‌ലിയ്‌ക്കൊപ്പം പങ്കിടുന്നതിന്റെ വക്കിലാണ്. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കാനുള്ള മത്സരത്തിൽ സൗത്താഫ്രിക്കയെ നേരിടാൻ ഇറങ്ങുകയാണ്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 – 1 ന് മുന്നിലാണ്.

അതേസമയം, സഞ്ജു സാംസൺ അനാവശ്യ ബാറ്റിംഗ് റെക്കോർഡിൽ ഇതിഹാസം വിരാട് കോഹ്‌ലിക്കൊപ്പം ചേരുന്നതിൻ്റെ വക്കിലാണ്. തുടർച്ചയായി സെഞ്ചുറികൾ അടിച്ച് തൻ്റെ ടി20 കരിയറിനെ പുനരുജ്ജീവിപ്പിച്ച സാംസൺ, ഗ്കെബെർഹയിലും സെഞ്ചൂറിയനിലും തുടർച്ചയായ മത്സരങ്ങളിൽ പൂജ്യനായി മടങ്ങി.

ബാറ്റർക്ക് നിലവിൽ തൻ്റെ പേരിൽ ആറ് ടി20 ഡക്കുകളാണുള്ളത്. അതിനാൽ, ജോഹന്നാസ്ബർഗിൽ സ്കോർ ചെയ്യാതെ പുറത്തായാൽ, ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടി20യിൽ ഡക്കുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമാകും സാംസൺ എത്തും.

പട്ടികയിൽ പറഞ്ഞത് പോലെ, ഇന്ത്യയെ ചരിത്രപരമായ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച രോഹിത് ശർമ്മ 12 ഡക്കുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഏഴ് തവണ പൂജ്യനായ കോഹ്‌ലി രണ്ടാം സ്ഥാനത്തും സാംസൺ മൂന്നാം സ്ഥാനത്തുമാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്