പറ്റില്ലെങ്കിൽ നിർത്തി പോടെ, മേലാൽ ഇനി അമ്പയറിങ് നടത്തരുത് ; അഫ്ഗാൻ മത്സരത്തിന് പിന്നാലെ അമ്പയറിനെതിരെ വനിന്ദു ഹസരംഗ

ബുധനാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ 3 റൺസിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാൻ ആയിരുന്നു. ശ്രീലങ്കൻ മറുപടിയിൽ അവസാന ഓവറിലെ നാലാം പന്തിൽ അരയ്ക്കു മുകളിൽ ഉള്ള നോബോൾ അപ്പീൽ നൽകാൻ അമ്പയറുമാർ ഉൾപ്പടെ വിസമ്മതിച്ചതിനാൽ മത്സരം അവസാനിച്ചത് വലിയ ഒരു വിവാദത്തിലാണ്.

3 പന്തിൽ 11 റൺസ് വേണ്ടിയിരുന്ന സമയത്ത് ക്രീസിൽ ഉണ്ടായിരുന്ന മെൻഡിസ് വഫാദർ മൊമന്ദിൻ്റെ പന്ത് അരയ്ക്കു മുകളിൽ വന്നപ്പോൾ നോബോളിനായി അപ്പീൽ നൽകിയെങ്കിലും അമ്പയർമാർ അത് നിരസിച്ചു. ക്യാപ്റ്റൻ വനിന്ദു ഹസരംഗ ഈ തീരുമാനത്തിൽ രോഷാകുലനാകുകയും മത്സരം അവസാനിച്ചതിന് ശേഷം ഒഫീഷ്യലുകളെ ആക്ഷേപിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ വിവാദമായ നോബോൾ കോളിന് ശേഷം ശ്രീലങ്കൻ നായകൻ വനിന്ദു ഹസരംഗകക്ക് ദേഷ്യം അടക്കാനായില്ല. സ്‌ക്വയർ ലെഗിൽ നിലയുറപ്പിച്ച അമ്പയർ ലിൻഡൻ ഹാനിബാളിന് വ്യക്തമായ ഒരു നോ-ബോൾ കാണാതെ പോയത് ഹസരംഗയെ ഞെട്ടിച്ചു.

“ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അംഗീകരിക്കാനാവില്ല. അത് ബോർഡർലൈൻ ആണെങ്കിൽ, അംഗീകരിക്കാം. എന്നാൽ ഈ പന്ത് അരയ്ക്ക് മുകളിലായിരുന്നു, അത് ബാറ്റ്സ്മാൻ്റെ തലയിൽ പതിക്കുമായിരുന്നു! നിങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഈ ലെവലിൽ അമ്പയർ ചെയ്യരുത്. അമ്പയർ പുതിയ ജോലി എടുക്കണം.

“ഇത്തരം കോളുകൾക്കായി ഒരു അവലോകന സംവിധാനം ഉണ്ടായിരുന്നു, എന്നാൽ ഐസിസി അത് നീക്കം ചെയ്തു. ഞങ്ങളുടെ ബാറ്റ്സ്മാൻമാർ റിവ്യൂ ചെയ്യാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മൂന്നാം അമ്പയർക്ക് ഫ്രണ്ട്-ഫൂട്ട് നോ-ബോളുകൾ പരിശോധിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഇത് ചെയ്തുകൂടാ? ഇത് അമ്പരപ്പിക്കുന്നതാണ്. ഇത് കാരണം ഞങ്ങൾ മത്സരത്തിൽ തോറ്റു.” താരം പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍