ഇന്ന് ഇല്ലെങ്കിൽ ഒരിക്കലും ഇല്ല, സഞ്ജുവിനും അഭിഷേകിനും അപകട സൂചന നൽകി മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി 20 യിൽ നല്ല രീതിയിൽ കളിക്കേണ്ടതിന്റെ പ്രാധാന്യം ആകാശ് ചോപ്ര എടുത്തുകാണിച്ചു. രണ്ട് ഓപ്പണർമാരും നന്നായി തുടങ്ങിയിട്ടും അതൊന്നും മികച്ച സ്കോറാക്കി മാറ്റാൻ ഈ താരങ്ങൾക്ക് സാധിച്ചില്ല എന്ന് ചോപ്ര പറഞ്ഞു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ടി20  ഹൈദരാബാദിൽ നടക്കും. ഗ്വാളിയോറിലും ഡൽഹിയിലും ഉജ്ജ്വല വിജയങ്ങൾ നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ സാംസണും അഭിഷേകും ഇതുവരെ പരമ്പരയിൽ നന്നായി കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി.

“ഓപ്പണർമാരുടെ കാര്യമോ? ഇതൊരു വലിയ ചോദ്യമാണ്. ഇത് മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ്. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഇപ്പോൾ ഓപ്പണിംഗ് ചെയ്യുന്നത് നിങ്ങൾ കാണുന്നു. നിർഭാഗ്യവശാൽ, ഇരുവരും ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു

ശനിയാഴ്ചത്തെ കളി ഇരുവർക്കും നിർണായകമാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

“ആദ്യ മത്സരത്തിൽ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഭിഷേക് രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ അഭിഷേക് റണ്ണൗട്ടായെങ്കിലും രണ്ടാം മത്സരത്തിൽ മോശം ഷോട്ട് കളിക്കാൻ മടങ്ങിയത് . രണ്ട് ഇന്നിംഗ്സിലും സഞ്ജുവും മോശം ഷോട്ട് കളിച്ചിട്ടാണ് പുറത്തായി.  അദ്ദേഹം പറഞ്ഞു.

ആദ്യ ടി20യിൽ 19 പന്തിൽ 29 റൺസ് നേടിയ സാംസണിന് രണ്ടാം മത്സരത്തിൽ 10 റൺസ് മാത്രമാണ് നേടാനായത്. അതേസമയം, ആദ്യ രണ്ട് ടി20യിൽ നിന്ന് 31 റൺസ് മാത്രമാണ് അഭിഷേകിൻ്റെ സമ്പാദ്യം.

അതേ വീഡിയോയിൽ, സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരുടെ സ്ഥാനത്തിനായി റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവർക്കൊപ്പം മത്സരിക്കുന്നുണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

“സ്കോർ ചെയ്തില്ലെങ്കിൽ സ്ഥാനം പോകുമെന്ന് ഉറപ്പിച്ച് വേണം ഇറങ്ങാൻ. കാരണം ഋതുരാജും ശുഭ്മാൻ ഗില്ലും യശസ്വിയും ഉൾപ്പടെ ധാരാളവും താരങ്ങൾ മത്സരം നൽകുന്നുണ്ട്” അദ്ദേഹം പറഞ്ഞു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ സാംസണും അഭിഷേകും ഓപ്പണിംഗ് തുടരുമെന്ന് പ്രശസ്ത കമൻ്റേറ്റർ സമ്മതിച്ചു. എന്നിരുന്നാലും, പ്രോട്ടീസിനെ നേരിടുന്നതിന് മുമ്പ് അവർ ആത്മവിആശ്വാസം നേടണം എന്ന് താരം പറഞ്ഞു.

“ദക്ഷിണാഫ്രിക്കയിലും സഞ്ജുവിനും അഭിഷേകിനും നാല് മത്സരങ്ങൾ ലഭിച്ചേക്കാം. പക്ഷേ ദക്ഷിണാഫ്രിക്ക അൽപ്പം വ്യത്യസ്തവും കൂടുതൽ വെല്ലുവിളിയുമുള്ള എതിരാളിയായിരിക്കും. അതിനാൽ നിങ്ങൾ ആത്മവിശ്വാസം നേടി വേണം അവിടെ പോകാൻ” ചോപ്ര വിശദീകരിച്ചു.

ഇന്ത്യക്കായി 28 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 19.32 ശരാശരിയിൽ 483 റൺസാണ് സാംസൺ നേടിയത്. സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ച്വറി നേടിയ അഭിഷേകിന് തൻ്റെ മറ്റ് അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 55 റൺസ് മാത്രമാണ് നേടാനായത്.