ഞങ്ങളുടെ ചെറുക്കൻ ഫെരാരി ആണെങ്കിൽ ഉമ്രാൻ മാലിക്ക് വെറും ടാറ്റ നാനോ മാത്രം, സ്പീഡ് ഒക്കെ പെട്ടെന്ന് തീരും; ഉമ്രാന് എതിരെ പാകിസ്ഥാൻ ഇതിഹാസം

ഇന്ത്യയുടെ യുവ പേസർ ഉമ്രാൻ മാലിക് കഴിഞ്ഞ ഒരു വർഷമായി ഒരു സെൻസേഷണൽ പ്രതിഭയായി ഉയർന്നുവന്നിട്ടുണ്ട്. തന്റെ പേസ് ഉപയോഗിച്ച്, ഉമ്രാൻ നിരവധി ബാറ്റ്‌സ്മാന്മാർക്ക് പേടി സ്വപ്നമായി മാറിയിട്ടുണ്ട്. പതുക്കെ പതുക്കെ താരം ഒരു പ്രധാന അംഗമായി മാറി. സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാനുള്ള കഴിവ് ഉംറാനുണ്ടെന്നത് നിഷേധിക്കാനാവില്ലെങ്കിലും, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ആഖിബ് ജാവേദ് പറയുന്നത് പ്രകാരം ഉംറാൻ മാലിക്കും ഹാരിസ് റൗഫും തമ്മിലുള്ള താരതമ്യം നടത്തരുതെന്നും പറയുന്നു.

ഉംറാൻ മാലിക് ഹാരിസ് റൗഫിനെപ്പോലെ പരിശീലിച്ചിട്ടില്ല. ഏകദിനത്തിൽ നിങ്ങൾ അവനെ നോക്കുകയാണെങ്കിൽ, അവന്റെ ആദ്യ സ്പെല്ലിൽ 150 കിലോമീറ്റർ വേഗതയിലാണ് അദ്ദേഹം പന്തെറിയുന്നത്, എന്നാൽ 7-ഓ 8-ഓ ഓവർ വേഗത 138 കി.മീ ആയി കുറയും,” ഇവന്റ്സ് & ഹാപ്പനിംഗ്സ് സ്പോർട്സ് പങ്കിട്ട വീഡിയോയിൽ അക്വിബ് പറഞ്ഞു.

“മണിക്കൂറിൽ 160 കിലോമീറ്റർ ബൗൾ ചെയ്യുന്നത് എനിക്ക് വലിയ കാര്യമല്ല, എന്നാൽ മത്സരത്തിലുടനീളം ഒരേ വേഗതയിൽ പന്തെറിയുന്നത് വളരെ നിർണായകമാണ്.”

“കോഹ്‌ലിയും ബാക്കിയുള്ള ബാറ്റ്‌സ്‌മാരും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഹാരിസിനെ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തുന്നതും”

ഹാരിസിന്റെ ഭക്ഷണക്രമവും പരിശീലനവും ജീവിതശൈലിയും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന ഘടകങ്ങളായി ജാവേദ് ചൂണ്ടിക്കാട്ടി. “അദ്ദേഹം (ഹാരിസ്) തന്റെ ഭക്ഷണക്രമത്തിലും പരിശീലനത്തിലും ജീവിതശൈലിയിലും വളരെ അച്ചടക്കമുള്ളവനാണ്. ഹാരിസിനെപ്പോലെ ഭക്ഷണക്രമമുള്ള ഒരു പാകിസ്ഥാൻ ബൗളറെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തെപ്പോലെ വ്യക്തമായ ജീവിതശൈലി മറ്റാർക്കുമില്ല ,” അദ്ദേഹം പറഞ്ഞു.

Read more

ഹാരിസിന് ഒരു ദിവസം 158, 159 അല്ലെങ്കിൽ 160 മറികടക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ പറ്റുമെന്ന മറുപടിയാണ് താരം നൽകിയിരിക്കുന്നത്.