രാഹുല്‍ ഫിറ്റല്ലെങ്കില്‍ പകരം ലോകകപ്പില്‍ അവനെ കളിപ്പിക്കണം; യുവതാരത്തെ നിര്‍ദ്ദേശിച്ച് സാബ കരീം

വരാനിരിക്കുന്ന ഏഷ്യാ കപ്പിനും തുടര്‍ന്നുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പിനും കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും സെലക്ടര്‍മാര്‍ പരിഗണിക്കണമെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സബ കരീം. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) സുഖം പ്രാപിച്ച രണ്ട് ബാറ്റ്സ്മാന്മാരും കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്.

വരാനിരിക്കുന്ന മെഗാ ഇവന്റുകള്‍ക്ക് കെഎല്‍ രാഹുല്‍ അനുയോജ്യനല്ലെങ്കില്‍ ഇഷാന്‍ കിഷന് പകരം അവസരം നല്‍കണമെന്ന് കരിം പറഞ്ഞു. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനും അല്ലെങ്കില്‍ മധ്യനിരയില്‍ കളിക്കാനും കിഷന് കഴിയുമെന്ന് മുന്‍ ക്രിക്കറ്റ് താരം അഭിപ്രായപ്പെട്ടു. ഒപ്പം ശ്രേയസ് അയ്യര്‍ ഫിറ്റല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെലക്ടര്‍മാര്‍ കെഎല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കണം. അവര്‍ ഫിറ്റാണെങ്കില്‍ അവരെ ടീമില്‍ ഉള്‍പ്പെടുത്താം. പക്ഷേ കാത്തിരിപ്പ് അവസാനിച്ചിട്ടില്ല. ടീമിനെ 20ന് പ്രഖ്യാപിക്കും. അതുവരെ അവര്‍ക്ക് തിരിച്ചുവരാന്‍ സമയമുണ്ട്. എന്നാല്‍ അവര്‍ ഫിറ്റല്ലെങ്കില്‍, ഓപ്പണറായും മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ രാഹുലിന് പകരം ഇഷാന്‍ കിഷനാണ് നല്ല ഓപ്ഷന്‍.

Read more

ശ്രേയസ് അയ്യര്‍ യോഗ്യനല്ലെങ്കില്‍, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ 2-3 ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, സൂര്യകുമാര്‍ ആഭ്യന്തരമായും അന്തര്‍ദ്ദേശീയമായും ഏകദിന ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവം നേടിയിട്ടുണ്ട്. ഞാന്‍ ഇനിയും സൂര്യകുമാര്‍ യാദവിനെ പിന്തുണയ്ക്കും- കരിം പറഞ്ഞു.